Advertisment

വിമത വൈദികര്‍ സമരത്തിനിറങ്ങിയത് വ്യാജരേഖക്കേസില്‍ ഉന്നതര്‍ കുടുങ്ങുമെന്നായപ്പോള്‍ ! പോലീസ് പിടിമുറുക്കിയതോടെ ഗത്യന്തരമില്ലാതെ വിമതരുടെ നെട്ടോട്ടം !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ സമരത്തിനു പിന്നില്‍ വ്യാജരേഖ കേസ് അട്ടിമറിക്കാനുള്ള ഗൂഡ നീക്കം.  സിനഡിന്റെ തീരുമാന പ്രകാരം നല്‍കിയ വ്യാജരേഖ കേസ് പിന്‍വലിക്കണമെന്നതാണ് വിമതരുടെ ആവശ്യം.

Advertisment

വിമതരുടെ നേതാവും വൈദിക സമിതി മുന്‍ സെക്രട്ടറിയുമായ ഫാ. കുര്യാക്കോസ് മുണ്ടാടനെ പ്രത്യേക അന്വേഷണ സംഘം മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്യുകയും തെളിവ് നശിപ്പിക്കാനായി തിരുത്തല്‍ നടത്തിയ വൈദിക സമിതി യോഗത്തിന്റെ മിനിട്സ് പോലീസ് പിടിച്ചെടുക്കുകയും ചെയ്തതിന്റെ പിറ്റേദിവസമാണ് വിമതര്‍ അനിശ്ചിത കാല സമരത്തിലേക്ക് കടന്നത്.

publive-image

ഫാ. കുര്യാക്കോസ് മുണ്ടാടന്റെ ചോദ്യം ചെയ്യലില്‍ കേസന്വേഷണം അതിനുംമീതെ സഭയിലെ പ്രധാനിയായിരുന്ന ഉന്നതനിലേക്ക് നീങ്ങുന്നു എന്ന് വ്യക്തമായതോടെയാണ് രണ്ടുംകെട്ട നീക്കത്തിന് വിമതര്‍ തയാറായത്.

എന്നാല്‍ വ്യാജരേഖക്കേസ് പിന്‍വലിക്കാന്‍ സഭ ഒരുക്കമല്ല. കാരണം അത് സഭാ തലവനായ കര്‍ദ്ദിനാളിനെ കള്ളനും കുഴപ്പക്കാരനുമായി ചിത്രീകരിക്കുന്നതിനായി വ്യാജരേഖ ചമച്ച സംഭവമാണെന്നിരിക്കെ ഇക്കാര്യത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുംവരെ അന്വേഷണത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ സഭ തയാറല്ല.

എന്നാല്‍ വൈദികരുടെ എല്ലാ ആവശ്യങ്ങള്‍ക്കും മീതെ നില്‍ക്കുന്ന പ്രധാന ആവശ്യം ഈ കേസ് പിന്‍വലിച്ച് തങ്ങളുടെ നേതാക്കളെ രക്ഷിക്കുകയെന്നതാണ്.  ഈ ആവശ്യം തള്ളിയശേഷവും സമരം തുടര്‍ന്നാല്‍ വിമതര്‍ക്കെതിരെ നടപടിയ്ക്കാണ് സാധ്യത.

 

 

alanchery
Advertisment