Advertisment

വ്യാജരേഖക്കേസില്‍ എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദിക സമിതി യോഗത്തിന്റെ മിനിട്സ് പോലീസ് കസ്റ്റഡിയിലെടുത്തു ! മിനിട്സില്‍ തെളിവ് നശിപ്പിക്കാന്‍ നീക്കങ്ങളുണ്ടായതായി കണ്ടെത്തല്‍ !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:   കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ വ്യാജ രേഖ കേസില്‍ എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദിക സമിതി യോഗത്തിന്റെ മിനിട്സ് ബുക്ക് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

Advertisment

വ്യാജരേഖ കേസില്‍ തെളിവ് നശിപ്പിക്കാന്‍ മിനിട്സില്‍ തിരുത്തല്‍ വരുത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് നടപടി. മിനിട്സ് തിരുത്തിയതുമായി ബന്ധപ്പെട്ട് വൈദിക സമിതിയുടെ മുന്‍ സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനെ ഇന്നലെ അന്വേഷണ സംഘം മൂന്നര മണിക്കൂര്‍ നേരം ചോദ്യം ചെയ്തിരുന്നു.

publive-image

കര്‍ദ്ദിനാളിനെതിരെ കെട്ടിച്ചമച്ച വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് തനിക്ക് നല്‍കിയത് കര്‍ദ്ദിനാളിന്റെ മുന്‍ സെക്രട്ടറിയായിരുന്ന ഫാ. ആന്റണി കല്ലൂക്കാരനാണെന്ന് വൈദിക സമിതി യോഗത്തില്‍ ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞതായ ഭാഗമാണ് മിനിട്സില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, വ്യാജരേഖക്കേസ് പിന്‍വലിക്കണമെന്ന നിലപാട് ശക്തമാക്കാനാണ് വിമത വൈദികര്‍ അതിരൂപതാ ആസ്ഥാനത്ത് സമരം നടത്തുന്നതെന്ന് പറയപ്പെടുന്നു. ഇരുപതോളം വിമത വൈദികര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

 

alanchery
Advertisment