Advertisment

എറണാകുളം - അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചേക്കും ! പുതിയ നിയമനം വസ്തു ഇടപാടുകള്‍ക്ക് ഉള്‍പ്പെടെയുള്ള അധികാരങ്ങളോടെ ! വത്തിക്കാന്റെ ഇടപെടല്‍ നിര്‍ണ്ണായകമാകും 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എറണാകുളം - അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പ് അഡ്മിനിസ്ട്രേറ്ററെനിയമിച്ചേക്കുമെന്ന് സൂചന. അതിരൂപതാ ഭരണത്തില്‍ വിപുലമായ അധികാരങ്ങളോടുകൂടി പുതിയ ആര്‍ച്ച് ബിഷപ്പ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനാണ് ആലോചന.

Advertisment

publive-image

നിലവിലെ അഡ്മിനിസ്ട്രേറ്റര്‍ പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്ബ് മനത്തോടത്തിനെ ആര്‍ച്ച് ബിഷപ്പാക്കി ഉയര്‍ത്തുകയാണോ അതോ പുതിയ ആര്‍ച്ച് ബിഷപ്പിനെ നിയോഗിക്കുകയാണോ എന്ന് വ്യക്തമല്ല. മാര്‍ ജേക്കബ്ബ് മാനത്തോടത്തിനെ ആര്‍ച്ച് ബിഷപ്പ് അഡ്മിനിസ്ട്രേറ്ററായി ഉയര്‍ത്തിയാല്‍ അദ്ദേഹം പാലക്കാട് രൂപതയുടെ ചുമതലയില്‍ നിന്നും ഒഴിവാക്കിയേക്കും. അങ്ങനെ വന്നാല്‍ പാലക്കാട് പുതിയ രൂപതാധ്യക്ഷനെ നിയമിക്കും.

publive-image

പുതിയ ആര്‍ച്ച് ബിഷപ്പ് അഡ്മിനിസ്ട്രേറ്റര്‍ക്ക് അതിരൂപതയുടെ വസ്തു ഇടപാടുകളില്‍ ഉള്‍പ്പെടെ ഒപ്പിടുന്നതിനുള്ള അധികാരങ്ങളോടെയാകും നിയമനം. അതേസമയം, എല്ലാ തീരുമാനങ്ങളും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അനുമതിയോടെയും ആലോചനകളോടെയും കൂടി ആയിരിക്കുകയും വേണം. ആര്‍ച്ച് ബിഷപ്പ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുമ്പോഴും അത് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അധികാര പരിധികള്‍ക്ക് കീഴിലായിരിക്കും.

ആഗസ്റ്റ്‌ മാസത്തോടെയായിരിക്കും പുതിയ നിയമനങ്ങള്‍ നടക്കുകയെന്നാണ് സൂചന. വത്തിക്കാന്റെ സമ്പൂര്‍ണ്ണ ഇടപെടലുകളിലൂടെയാകും പുതിയ മാറ്റങ്ങള്‍ നടപ്പില്‍ വരിക. കഴിഞ്ഞ സിനഡ് തീരുമാനങ്ങള്‍ പ്രകാരം എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട് ഉടലെടുത്തിരുന്ന സഭയിലെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമായിട്ടുണ്ട്.

അതേസമയം, സഭാ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ക്കും സാധ്യതയുണ്ട് .

Advertisment