Advertisment

വിമത വൈദികര്‍ക്കെതിരെ നടപടി, ചരിത്രത്തിലാദ്യമായി സിനഡ് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് സഭ അന്വേഷിക്കും ! വിമത ബിഷപ്പ് സംശയ നിഴലില്‍ !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത നീക്കങ്ങളുമായി ബന്ധപ്പെട്ട് വിമത വൈദികര്‍ക്കെതിരെ നടപടിക്ക് സിനഡ് തീരുമാനം. കടുത്ത സഭാ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരു വൈദികനെ സഭാ ശുശ്രൂഷകളില്‍ നിന്ന് 5 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യും. മറ്റ്‌ ഏതാനും വൈദികര്‍ക്കെതിരെ സഭാ തലത്തില്‍ അച്ചടക്ക നടപടി കൈക്കൊള്ളാനും നിര്‍ദ്ദേശമുണ്ട്.

Advertisment

publive-image

ചരിത്രത്തിലാദ്യമായി സഭാ സിനഡിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുവെന്നതും സഭ ഗൌരവത്തോടെയാണ് കാണുന്നത്. ബിഷപ്പുമാര്‍ മാത്രം പങ്കെടുക്കുന്ന സിനഡിലെ തീരുമാനങ്ങള്‍ ചോര്‍ത്തണമെങ്കില്‍ ബിഷപ്പുമാര്‍ വഴിയല്ലാതെ സംഭവിക്കില്ല. അതിനാല്‍ തന്നെ വാര്‍ത്ത ചോര്‍ന്നത് സഭ ഞെട്ടലോടെയാണ് വിലയിരുത്തുന്നത്.

സഭയിലെ വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഒരു ബിഷപ്പ് തന്നെയാണ് ഒരു കാലത്തും സഭയില്‍ സംഭവിക്കാന്‍ പാടില്ലാത്ത വിധമുള്ള വാര്‍ത്ത ചോര്‍ത്തലിന് പിന്നിലെന്ന ആരോപണം സഭ പരിശോധിക്കുന്നുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലെന്നപോലെ സിനഡില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തേക്ക് പോകാറില്ല. അവ അതീവ രഹസ്യമായിട്ടാണ് ബിഷപ്പുമാര്‍ കാത്തുസൂക്ഷിക്കേണ്ടത്. അത് ചോരുകയെന്നാല്‍ സഭാ ചൈതന്യവും വിശുദ്ധിയും ഇല്ലാത്ത ചിലര്‍ സിനഡില്‍ പങ്കെടുത്ത ബിഷപ്പുമാരുടെ ഒപ്പമുണ്ടായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.

എല്ലാ ബിഷപ്പുമാരിലേക്കും ആ സംശയം ചെന്നെത്തും മുമ്പ് കുറ്റക്കാരനായ ബിഷപ്പിനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

 

alanchery
Advertisment