Advertisment

കോടതിയേയും പോലീസിനെയും കര്‍ദ്ദിനാളിനെയും വെല്ലുവിളിച്ച് വിവാദ സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കാന്‍ വ്യാജരേഖ അനുകൂലികളുടെ തീരുമാനം ! അച്ചടക്ക നടപടി ഉറപ്പ് !

New Update

കൊച്ചി:  നിയമത്തെയും കോടതിയെയും പോലീസിനെയും സഭയെയും വെല്ലുവിളിച്ച് എറണാകുളം - അങ്കമാലി അതിരൂപതയില്‍ വ്യാജരേഖ അനുകൂലികളുടെ സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കാന്‍ നീക്കം.

Advertisment

വ്യാജരേഖ ഒര്‍ജിനലാണെന്നും വ്യാജരേഖ സൃഷ്ടിച്ചതില്‍ വൈദികര്‍ക്ക് പങ്കില്ലെന്നും സ്വയം പ്രഖ്യാപിച്ചുകൊണ്ട് അതിരൂപതാ വികാരി ജനറാള്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലറാണ് ഞായറാഴ്ച കുര്‍ബ്ബാന മദ്ധ്യേ പള്ളികളില്‍ വായിക്കാന്‍ ഒരുങ്ങുന്നത്. കര്‍ദ്ദിനാളിനെതിരെയും പരാമര്‍ശങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്.

publive-image

പോലീസിന്റെ അന്വേഷണത്തിലിരിക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ സംഭവത്തിലാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുംവിധം സര്‍ക്കുലര്‍ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഷപ്പുമാരായ ജേക്കബ്ബ് മനത്തോടത്തും സെബാസ്റ്റ്യന്‍ എടയന്ത്രത്തും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് സര്‍ക്കുലറിലുള്ളതും.

വിശ്വാസികളെ രംഗത്തിറക്കി വൈദികരുടെ അറസ്റ്റ് തടയുകയാണ് ലക്‌ഷ്യം. വൈദികര്‍ അറസ്റ്റിലായാല്‍ ഈ കേസില്‍ അന്വേഷണം ചില ബിഷപ്പുമാരിലെക്ക് തിരിയാനിടയാക്കും. മാത്രമല്ല, കര്‍ദ്ദിനാളിനെതിരെ ബാങ്ക് വ്യാജരേഖകള്‍ക്ക് പുറമേ ഭൂമിയിടപാട് വിവാദത്തില്‍ 11 വ്യാജരേഖകള്‍ കൂടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.

ഇതിലേയ്ക്കൊന്നും അന്വേഷണം പോകരുതെന്നാണ് വിമത വൈദികരുടെ തന്ത്രം. എന്നാല്‍ വ്യാജ രേഖകള്‍ സൃഷ്ടിച്ചതിന് പോലീസിന് പക്കലുള്ളത്‌ വ്യക്തമായ തെളിവുകളാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാ. ടോണി കല്ലൂക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യും. അതിരൂപതയിലെ മറ്റ്‌ ചില പ്രമുഖര്‍ക്കെതിരെയുള്ള തെളിവുകളും പോലീസിന് പക്കലുണ്ട്.

alanchery
Advertisment