Advertisment

എറണാകുളം - അങ്കമാലി അതിരൂപതയില്‍ ഇനിയും വിമതനീക്കം ഉണ്ടായാല്‍ വൈദികര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം ! തിരുപ്പട്ടശുശ്രൂഷയില്‍ വിലക്കിന് സാധ്യത !

New Update

കൊച്ചി:  എറണാകുളം - അങ്കമാലി അതിരൂപതയില്‍ രണ്ടു സഹായമെത്രാന്മാര്‍ക്കും അഡ്മിനിസ്ട്രെറ്റരക്കുമെതിരെയുണ്ടായ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തുവരാനുള്ള വിമത വൈദികരുടെ നീക്കത്തിന് തിരിച്ചടി.

Advertisment

വൈദികരുടെ ഭാഗത്ത് നിന്ന് എന്ത് അച്ചടക്ക ലംഘനം കണ്ടെത്തിയാലും കടുത്ത നടപടി സ്വീകരിക്കാനാണ്‌ കര്‍ദ്ദിനാളിന് വത്തിക്കാന്റെ നിര്‍ദ്ദേശം. ഇനിയും വിമത നീക്കവുമായി രംഗത്തിറങ്ങുന്ന വൈദികരെ തിരുപ്പട്ടത്തില്‍ നിന്നും വിലക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ തന്നെ സ്വീകരിക്കാനാണ്‌ നിര്‍ദ്ദേശം.

publive-image

ഇപ്പോഴും വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വൈദികരെ നിരീക്ഷിക്കാനും ഇവരുടെ ലിസ്റ്റ് വത്തിക്കാന് അടിയന്തിരമായി സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതുവരെ വൈദികരുടെ ഭാഗത്ത് നിന്നുണ്ടായ മുഴുവന്‍ വീഴ്ചകളും ക്ഷമിക്കുകയും മറക്കുകയും ചെയ്യാനാണ് വത്തിക്കാന്‍ നിര്‍ദ്ദേശിച്ചത്. സഹായമെത്രാന്മാര്‍ക്കെതിരെയുണ്ടായ അപൂര്‍വ്വ നടപടി വൈദികര്‍ക്ക് തെറ്റുതിരുത്തലുകള്‍ക്കുള്ള അവസരമാണ്.

അത് മാനസാന്തരത്തിനുള്ള അവസരമായി ഉപയോഗപ്പെടുത്താതെ വീണ്ടും വിമത പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയാല്‍ ഒട്ടും താമസിക്കാതെ നടപടിയെടുക്കണമെന്നാണ് വത്തിക്കാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നാണ് സൂചന.

ഇതോടെ ഇന്നലെ നടത്താനിരുന്ന പ്രതിഷേധ പ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ വൈദികര്‍ ഉപേക്ഷിച്ചു. ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്ത വൈദികരുടെ ലിസ്റ്റ് രൂപതാ കേന്ദ്രത്തില്‍ നിന്നും ശേഖരിക്കുന്നുണ്ട്. ഇവരെ നിരീക്ഷിക്കും. പരസ്യ പ്രതികരണത്തിന് തുനിഞ്ഞാല്‍ വൈദിക പട്ടം തന്നെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് നിര്‍ദ്ദേശം.

alanchery
Advertisment