Advertisment

അഴീക്കലിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച നഗരസഭാ വാഹനം തടഞ്ഞതിന്റെ പേരിൽ ദൗർഭാഗ്യകരമായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന്‍ ഇ.ടി.മുഹമ്മദ് ബഷീർ എം പി

New Update

പൊന്നാനി നഗരസഭയിലെ അഴീക്കലിൽ മറ്റു പ്രദേശങ്ങളിൽനിന്ന് കൊണ്ടുവന്ന് മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച നഗരസഭാ വാഹനം തടഞ്ഞതിന്റെ പേരിൽ ദൗർഭാഗ്യകരമായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന്‍ ഇ.ടി.മുഹമ്മദ് ബഷീർ എം പി.

Advertisment

publive-image

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഗുരുതര വീഴ്ചയാണിത്. മാലിന്യം നിക്ഷേപിക്കാനും സംസ്കരിക്കാനും സ്വന്തമായി കണ്ടെത്തിയ സ്ഥലം നഗരസഭാ ഒഴിഞ്ഞുകിടക്കുമ്പോൾ ജനവാസ കേന്ദ്രമായ അഴീക്കൽ പ്രദേശത്ത് തന്നെ നിക്ഷേപിക്കാനുള്ള ശ്രമം നിഗൂഢമാണ്. മ

ർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങൾ, നഗരസഭാ പ്രതിപക്ഷ നേതാവ് നിസർ , കൗണ്സിലർമാരായ ഫസലു , അതീഖ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. തികച്ചും ജനാധിപത്യ രീതിയിൽ നടത്തിയ പ്രതിഷേധത്തെ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നു.

publive-image

ഇത്തരം നടപടികളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല .ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി തെറ്റുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇക്കാര്യം ഉന്നയിച്ചുകൊണ്ടു സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് അയച്ചിട്ടുണ്ട് - ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.

Advertisment