Advertisment

50001 രൂപ ഒന്നാം സമ്മാനവുമായി എക്‌സ്‌പ്ലോർ ഇടുക്കിക്ക് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

കൊച്ചി:  എ.ഐ.പി.സി സങ്കടിപ്പിക്കുന്ന എക്‌സ്‌പ്ലോർ ഇടുക്കി പരിപാടികൾക്ക് തുടക്കമായി. മൂന്നാർ സിൽവർ ടിപ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ശശി തരൂർ എക്‌സ്‌പ്ലോർ ഇടുക്കി ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. എ.ഐ.പി.സി യുടെ വിസിറ്റ് കേരള പദ്ധതിയുടെ ഭാഗമായാണ് എക്‌സ്‌പ്ലോർ ഇടുക്കി സംഘടിപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

പ്രളയത്തിന് ശേഷം പുനരുദ്ധാരണത്തിന് ശ്രമിക്കുന്ന ടൂറിസം മേഖലക്ക് ഉണർവേകാൻ എക്‌സ്‌പ്ലോർ ഇടുക്കി സഹായകരമാവുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും.

പ്രളയാനന്തര പുനർനിർമാണ പാതയിലുള്ള ടൂറിസം മേഖലയിൽ ഇത്തരം ഒരു പരിപാടി ഗുണം ചെയ്യുമെന്നും ഇതിന് മുൻകൈയെടുത്ത എ.ഐ.പി.സിക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായും ശശി തരൂർ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

'കഴിഞ്ഞ ഏതാനും വർഷങ്ങളായി 15 മുതൽ 20 ശതമാനം വരെ വളർച്ചയാണ് കേരത്തിലെ ടൂറിസം മേഖല പല സ്ഥലങ്ങളിലുമായി കൈവരിച്ചത്. എന്നാൽ കഴിഞ്ഞ ഒരു വർഷം ടൂറിസത്തിന്റെ വീഴ്ചയാണ് നാം കണ്ടത്. പ്രളയവും ഗൾഫ് മേഖലയിൽ നിന്നുള്ള സഞ്ചാരികളുടെ കുറവും മേഖലയെ പ്രതികൂലമായി ബാധിച്ചു.

publive-image

പെട്ടെന്നുണ്ടാകുന്ന ഹർത്താലുകളും ശബരിമല വിഷയത്തിൽ ഉണ്ടായ അക്രമങ്ങളും കേരളം സുരക്ഷിതമല്ല എന്ന ഭീതി ഉണ്ടാക്കി. കേരളത്തിൽ എത്തിയാൽ പെട്ടന്ന് രോഗങ്ങൾ പിടിപെടുമെന്ന തെറ്റിദ്ധാരണകൾ ഉണ്ടായി. ഇതിനെയെല്ലാം നേരിടാൻ ഒരു ചലനം അനിവാര്യമാണ്. ഈ വേളയിലാണ് എസ്‌പ്ലോർ ഇടുക്കി പോലെയുള്ള പരിപാടികൾ നടക്കുന്നത്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ എത്തുന്ന സഞ്ചാരികളുടെ അളവ് വളരെ കുറവാണ്. സിംഗപ്പൂർ പോലെയുള്ള സ്ഥലങ്ങളിൽ ഓരോ വാരത്തിലും അരക്കോടിയിലധികം സഞ്ചാരികൾ എത്തുമ്പോൾ ഇന്ത്യയിൽ പ്രതിവർഷം എത്തുന്നത് വെറും 60,70 ലക്ഷം സഞ്ചാരികൾ മാത്രമാണ്. വലിയ തൊഴിൽ അവസരങ്ങൾ ഉള്ള മേഖലയാണ് ടൂറിസം. അതിനാൽ തന്നെ നമ്മുടെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കേണ്ടത് അനിവാര്യമാണ്.

നമ്മുടെ നാട്ടിലെ സ്ഥലങ്ങളെ ലോകത്തെ തന്നെ അറിയിക്കാൻ കഴിയുന്ന ഒന്നാണ് സാമൂഹ്യ മാധ്യമങ്ങൾ. ജനങ്ങളിൽ നിന്ന് തന്നെ അറിവ് കണ്ടെത്തുന്ന രീതിയാണ് ഇപ്പോൾ എക്സ്‌പ്ലോർ ഇടുക്കിയിലൂടെ പ്രാവർത്തികമാക്കുന്നത്. എക്സ്‌പ്ലോർ ഇടുക്കി പോലെയൊരു പരിപാടി ഇവിടെ നടക്കുമ്പോൾ എല്ലാവരും ഇതിനെക്കുറിച്ച് മാത്രം സംസാരിക്കും. ആ സംസാരം ലോകം അറിയും.

publive-image

ഇടുക്കിയെ കുറിച്ച് അറിയാത്തവർ പോലും ഇവിടെ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി, സെൽഫി മത്സരങ്ങളിലൂടെ ഇടുക്കിയെ അറിയും. കൂടുതൽ ആളുകൾ ഇതിലൂടെ ഇടുക്കിയിലേക്ക് എത്തും. അതിനാൽ തന്നെ എക്‌സ്‌പ്ലോർ ഇടുക്കി എന്ന പദ്ധതി വളരെ മികച്ച ഒരാശയമാണ്. അതിന് മുൻകൈ എടുത്ത എ. ഐ.പി.സി ഭാരവാഹികളായ മാത്യു കുഴൽനാടനെയും സുധീർ മോഹനേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു', ശശി തരൂർ പറഞ്ഞു.

കൂടുതൽ പരിപാടികൾ എക്‌സ്‌പ്ലോർ ഇടുക്കിയുടെ ഭാഗമായി വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകനും എ. ഐ.പി.സി സംസ്ഥാന പ്രസിഡന്റുമായ മാത്യു കുഴൽനാടൻ പറഞ്ഞു.

എ.ഐ.പി.സി സംസ്ഥാന സെക്രട്ടറി സുധീർ മോഹൻ,മുൻ എം.എൽ.എമാരായ എ.കെ മണി, ഇ. എം അഗസ്റ്റി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്,ഇടുക്കി ഡി.സി.സി സെക്രട്ടറിമാരായ എം. പി ജോസ്‌ ജി. മുരളീധരൻ എന്നിവർ പങ്കെടുത്തു.

Advertisment