Advertisment

ജാതി - മത സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തേണ്ടതില്ല എന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ ആജ്ഞാപിച്ചത് ഒന്നുകില്‍ വിവരക്കേടുകൊണ്ട്. അല്ലെങ്കില്‍ അഹങ്കാരംകൊണ്ട്. ഇവ രണ്ടും ഒരു മന്ത്രിക്കും ഭൂഷണമല്ല. അന്നം വൈബ്രഹ്മ എന്ന് ഉപനിഷത്: ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

New Update

കൊച്ചി:  ജാതി - മത സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തേണ്ടതില്ല എന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ ആജ്ഞാപിച്ചത് ഒന്നുകില്‍ വിവരക്കേടുകൊണ്ട്, അല്ലെങ്കില്‍ അഹങ്കാരംകൊണ്ട്. ഇവ രണ്ടും ഒരു മന്ത്രിക്കും ഭൂഷണമല്ലന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Advertisment

publive-image

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വിശക്കുന്നവന്  അന്നം നല്‍കാന്‍ തന്‍റെ അനുവാദം വേണമെന്ന് ആജ്ഞാപിക്കാന്‍ ഒരു മന്ത്രിക്കും അവകാശമില്ല. ദൈവം പോലും വിശക്കുന്നവന്റെ മുമ്പില്‍ അന്നമായിട്ടാണ് പ്രത്യക്ഷപ്പെടുക. അന്നം വൈബ്രഹ്മ എന്ന് ഉപനിഷത്.

ജാതി - മത സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തേണ്ടതില്ല എന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ ആജ്ഞാപിച്ചത് ഒന്നുകില്‍ വിവരക്കേടുകൊണ്ട്; അല്ലെങ്കില്‍ അഹങ്കാരംകൊണ്ട്. ഇവ രണ്ടും ഒരു മന്ത്രിക്കും ഭൂഷണമല്ല.

ഒരു മഹാമാരിക്കെതിരെയുള്ള ചെറുത്തുനില്പില്‍ എല്ലാവരുടയും സഹായം തേടാനാണ് ശ്രമിക്കേണ്ടത്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ജാതി - മത സംഘടനകളോളം അനുഭവസമ്പത്ത്, മന്ത്രിയുടെ പാര്‍ട്ടിക്ക് മാത്രമല്ല ഒരു പാര്‍ട്ടിക്കും ഇല്ലെന്നും ഓര്‍ക്കണം. ആപത്തില്‍ നില്‍ക്കുമ്പോഴും ആളുകളെ അകറ്റുന്നത് നന്നല്ല മന്ത്രീ.

Advertisment