Advertisment

കോട്ടയത്ത് ദുരിതക്കയത്തില്‍ അകപ്പെട്ട ജനങ്ങളെ ചേര്‍ത്തുപിടിച്ച് ഊണും ഉറക്കവും ഉപേക്ഷിച്ച് ഓടിനടന്ന ജനപ്രതിനിധികള്‍ താരമായി. ജോസ് കെ മാണിയും തിരുവഞ്ചൂരും മുതല്‍ ഷോണ്‍ ജോര്‍ജ്ജ് വരെ പ്രളയബാധിത മേഖലകളില്‍ രക്ഷകരായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  ജില്ലയില്‍ മഴക്കലിയില്‍ ദുരിതത്തിലായ പ്രദേശങ്ങളില്‍ ആശ്വാസവുമായി ഓടിയെത്തി മാതൃകയായി പ്രമുഖ നേതാക്കള്‍.  ഒരാഴ്ചക്കാലം എല്ലാ രാഷ്ട്രീയ, ഔദ്യോഗിക തിരക്കുകളും മാറ്റിവച്ചാണ് ജോസ് കെ മാണി എം പിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയും അടക്കമുള്ള ജനപ്രതിനിധികള്‍ രാപകല്‍ ദുരിതാശ്വാസ ദൗത്യങ്ങളില്‍ മുഴുകിയത്.

Advertisment

publive-image

നേതാക്കള്‍ പലരും ഉറങ്ങിയിട്ട് ദിവസങ്ങളായെന്നതാണ് വാസ്തവം. ഏതെങ്കിലും ഒരു സ്ഥലത്ത് വിളിച്ചിട്ട് കിട്ടാതെ വരുകയോ സാന്നിധ്യം ഉണ്ടായില്ലെന്ന് പരാതി ഉയരുകയോ ചെയ്‌താല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കി തന്നെയാണ് നേതാക്കള്‍ വിശ്രമമില്ലാതെ പാഞ്ഞുനടക്കുന്നത്.

ഒന്‍പതാം തീയതി വെളുപ്പിന് 3 മണിക്കാണ് പൂഞ്ഞാറില്‍ നിന്നും ഒരു സുഹൃത്ത് ജോസ് കെ മാണിയെ വിളിച്ച് അടുക്കത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായ വിവരം അറിയിക്കുന്നത്.  തലേദിവസം തന്നെ കനത്ത മഴയില്‍ മീനച്ചിലാര്‍ നിറഞ്ഞൊഴുകി തുടങ്ങിയതോടെ വെള്ളപ്പൊക്ക സാധ്യതകള്‍ വിലയിരുത്തിയായിരുന്നു അര്‍ദ്ധരാത്രിയോടെ എം പിമാര്‍ ഉറങ്ങാന്‍ കിടന്നത്.

publive-image

പുലര്‍ച്ചെ ഫോണ്‍ വന്നതോടെ തൊട്ടടുത്ത് കിട്ടാവുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് ടൌണിലേക്ക് വരാന്‍ വിളിച്ചുപറഞ്ഞ് ജോസ് കെ മാണി നേരെ പാലാ ടൌണിലേക്ക് തിരിച്ചു. അപ്പോഴേക്കും മീനച്ചിലാര്‍ കരകവിഞ്ഞ് തുടങ്ങിയിരുന്നു.

ജോസ് കെ മാണി എത്തിയതോടെ നഗരത്തിലെ വ്യാപാരികള്‍ കൂടിയായ ബൈജു കൊല്ലംപറമ്പന്‍, സുനില്‍ പയ്യപ്പള്ളി, മുത്തോലി ബാങ്ക് പ്രസിഡന്റ് ടോബിന്‍ അലക്സ് എന്നിവരും ടൌണിലെത്തി.  റോഡിനടിയില്‍ നിലകളുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളെയാണ് ആദ്യം വിളിച്ചുവരുത്തി, സാധനങ്ങള്‍ മുകള്‍ നിലകളിലേക്ക് മാറ്റുന്നതിനായിരുന്നു ആദ്യ നീക്കം. തൊട്ടുപിന്നാലെ പാലാ പോലീസിനെ വിളിച്ചുവരുത്തി വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കാന്‍ ജോസ് കെ മാണി നിര്‍ദ്ദേശം നല്‍കി.

publive-image

ഉടന്‍ പോലീസ് ജീപ്പില്‍ അനൌണ്‍സ്മെന്റ് എത്തിയതോടെ നഗരത്തില്‍ എന്തിനും തയാറായി നാട്ടുകാര്‍ നിറഞ്ഞു. ഇതോടെ വലിയ നഷ്ടങ്ങളില്ലാതെ കച്ചവട സ്ഥാപനങ്ങളിലെ സാധനങ്ങള്‍ സുരക്ഷിതമാക്കാന്‍ സാധിച്ചു. ഇത്തരത്തില്‍ ജില്ലയിലെ മിക്ക സ്ഥലങ്ങളിലേക്കും മുന്നൊരുക്കങ്ങള്‍ സജീവമായി. ഓരോ പ്രദേശങ്ങളിലും നടന്നും അല്ലാതെയും എത്തിയായിരുന്നു ജോസ് കെ മാണി പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

publive-image

ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ഓടിയെത്തി ഷോണ്‍ ജോര്‍ജ്ജും !

അടുക്കത്തും മംഗളഗിരിയിലും ഉരുള്‍പൊട്ടലുണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ഈ മേഖലകളിലേക്ക് ഓടിയെത്തി. ഉരുള്‍പൊട്ടല്‍ മേഖലയില്‍ നേരിട്ട് നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഷോണ്‍ ജോര്‍ജ്ജ് ആയിരുന്നു.

ഇതിനിടെ പ്രദേശത്തെ ഗുരുതരാവസ്ഥ സോഷ്യല്‍ മീഡിയ വഴി ലൈവായും വോയ്സ് സന്ദേശമായും അപ്പപ്പോള്‍ നല്‍കിയും ഷോണ്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. മാധ്യമങ്ങള്‍ക്ക് ദുരിത മേഖലയില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറിയതും ഷോണ്‍ ജോര്‍ജ്ജ് ആയിരുന്നു.

publive-image

മാത്രമല്ല, ദുരിതാശ്വാസ ക്യാമ്പുകളിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഷോണ്‍ ഉണ്ടായിരുന്നു. കെ എസ് ഇ ബി അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

വിവിധ പാര്‍ട്ടി നേതാക്കളും തദ്ദേശ സ്ഥാപന പ്രതിനിധികളുമൊക്കെ ദുരിത സമയത്ത് ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് ഒരു കുറവും ഉണ്ടാകാതെ അവര്‍ക്ക് സംരക്ഷണം ഒരുക്കിയതോടെ തെരഞ്ഞെടുക്കപ്പെട്ട ചില ജനപ്രതിനിധികളെ ഈ സമയത്ത് കാണാതെ പോയതില്‍ കാര്യമായ പ്രതിഷേധം ഉയര്‍ന്നില്ല. ചില ജനപ്രതിനിധികളുടെ അസാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു !

publive-image

Advertisment