Advertisment

ലോക്ക് ഡൗണിൽ ഓൺലൈൻ ഫുട്‍ബോൾ പരിശീലനവുമായി ജാസ്‌പേർസ് അക്കാദമി

New Update

കൊച്ചി:  ഫുട്‍ബോൾ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് സന്തോഷ വാർത്ത നൽകുകയാണ് ജാസ്‌പേർസ് അക്കാദമി. ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ പുറത്ത് ഫുട്‍ബോൾ പരിശീലനം നടത്താൻ കഴിയാത്ത കുട്ടികൾക്ക് വീട്ടിലിരുന്ന് തന്നെ പരിശീലനം നടത്താൻ പറ്റുന്ന ക്ളാസുകൾ ആണ് അക്കാദമി നടത്തുന്നത്.

Advertisment

publive-image

സൗജന്യമായി തന്നെ ഈ ഓൺലൈൻ ഫുട്‍ബോൾ കോച്ചിംഗ് ക്ലാസ് അറ്റൻഡ് ചെയ്യാം.

ജാസ്‌പേർസ് ഫുട്‍ബോൾ അക്കാദമിയുടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്ന ഫുട്‍ബോൾ ഡ്രിൽ വീഡിയോസ് വഴിയാണ് പരിശീലനം. ഈ വീഡിയോയിലെ നിർദ്ദേശങ്ങൾ അനുസരിച്ച് കുട്ടികൾക്ക് പരിശീലനം നടത്താം.

പേജ് ലിങ്ക് - http://www.instagram.com/JaspersFootballAcademy,

http://www.facebook.com/jaspersfc

Advertisment