Advertisment

പ്രവാസികളുടെ ശബ്ദമായി നിലകൊള്ളും, സംരംഭങ്ങൾ ആരംഭിക്കും - ജികെപിഎ സംസ്ഥാനപ്രതിനിധി സമ്മേളനം സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂർ:  പ്രവർത്തന മേഖല വിപുലീകരിക്കാനും പ്രവാസി വിഷയങ്ങളിൽ കാര്യക്ഷമമായ പരിപാടികൾ ആവിശ്കരിക്കാനും ഒക്ടോബർ 26-27 തിയതികളിൽ തൃശ്ശൂരിൽ സംഘടിപ്പിച്ച ഗ്ലോബൽ കേരള പ്രവാസി അസൊസിയെഷന്റെ ദ്വിദിന സംസ്ഥാനതല പ്രതിനിധിസമ്മേളനം ഉചിതമായ പ്രഖ്യാപനങ്ങളോടെ വിവിധ കർമ്മപരിപാടികളും ആസൂത്രണം ചെയ്ത്‌ സമാപിച്ചു.

Advertisment

publive-image

ജികെപീഎ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ രമാദേവിയുടെ സഹോദരിയുടെ മരണത്തിൽ അനുശോഷനം രേഖപ്പെടുത്തി ആരംഭിച്ച യോഗം 60 വയസ്‌ കഴിഞ്ഞ പ്രവാസികൾക്കും മുൻ പ്രവാസികൾക്കും അനുയോജ്യമായ രീതിയിൽ പ്രവാസി പെൻഷനിൽ ചേരാൻ സൗകര്യം ചെയ്യുക, തിരിച്‌ വന്ന പ്രവാസികൾക്‌ പ്രഖ്യാപിച്ച ലോൺ സംവിധാനം അനുയോജ്യർക്ക്‌ ലഭ്യമാകുന്ന വിധം കാര്യക്ഷമമാക്കുക, പ്രവാസികളുടെ പുനരധിവാസ ശ്രമങ്ങൾക്‌ സർക്കാർ തണലാവുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ നോർക്ക, സംസ്ഥാന- കേന്ദ്ര സർക്കാരുകൾക്ക്‌ നിവേദനം നൽകാനും അത്‌ നേടിയെടുക്കാൻ പരിശ്രമിക്കാനും യോഗം തീരുമാനിച്ചു.

publive-image

ജി കെ പി എ അംഗങ്ങളായ പ്രവാസികളും മുൻപ്രവാസികളും മുൻകൈ എടുത്ത്‌ പുനരധിവാസ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് ഗ്ലോബൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ മജീദ്‌ പൂളക്കാടി അറിയിച്ചു. 14 ജില്ലകളിലും നോർക്ക- ബാങ്കുകളുമായ്‌ സഹകരിച്ച്‌ പ്രവാസ്‌ നിക്ഷേപക സെമിനാറുകൾ സംഘട്പ്പിക്കണം എന്ന മുൻഗ്ലോബൽ ചെയർമാന്റെ നിർദ്ദേശം യോഗം അംഗീകരിചു, തുടർനടപടികൾ ആരംഭിക്കാൻ തീരുമാനിച്ചു.

14 ജില്ലാ കമ്മറ്റികൾ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും സ്റ്റേറ്റ്‌ ആക്റ്റിംഗ്‌ പ്രസിഡന്റും സ്ഥാപക കോർ അംഗവുമായ ‌ റെജി ചിറയത്ത്‌ റിപോർട്ടുകൾ വിലയിരുത്തുകയും ചെയ്തു. ജില്ലാ, താലൂക്ക്‌ പഞ്ചായത്ത്‌ തല അംഗത്വ ക്യാമ്പൈൻ സ്ഥിതി വിവരങ്ങൾ സ്റ്റേറ്റ്‌ മെംബർഷിപ്പ്‌ കോർഡിനേറ്റർ സൈമൺ അലക്സാണ്ടർ വിലയിരുത്തി. ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്തിയ കൊല്ലം ജില്ല ഒന്നാം സമ്മാനവും കോട്ടയം രണ്ടാം സമ്മാനവും കരസ്ഥമാക്കി.

publive-image

സൊസൈറ്റി ഭരണഘടനാ അവലോകനവും സംഘടിപ്പിചിരുന്നു. ഓരോ ജില്ലയിൽ നിന്നും 4 വീതം പ്രതിനിധികളും ജിസിസി ചാപ്റ്റർ പ്രതിനിധികളും സ്ഥാപക കോർ കമ്മറ്റി പ്രതിനിധികളും സ്റ്റേറ്റ് കമ്മറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു. സ്ഥാപക കോർ വൈസ്‌ ചെയർമാൻ ബേബിച്ചൻ ജോസഫ്‌ ആദ്യ ദിന പൊതുയോഗം ഉത്ഘാടനം ചെയ്തു.

ആക്ടിംഗ്‌ പ്രസിഡന്റ്‌ റെജി ചിറയത്ത്‌, ആക്റ്റിംഗ്‌ സെക്രെട്ടറി ബഷീർ ചേർത്തല, രക്ഷാധികാരി ഡോ: സോമൻ, സ്റ്റേറ്റ്‌ പ്രസിഡന്റ്‌ സിദ്ദിഖ്‌ കൊടുവള്ളി, മെംബെർഷിപ്പ്‌ കോർഡിനേറ്റർ സൈമൺ അലസാണ്ടർ , സ്റ്റേറ്റ്‌ ട്രഷറർ എം എം അമീൻ എന്നിവർ നേതൃത്വം നൽകി.

publive-image

കോർ അഡ്മിന്മാരാ റഷീദ്‌ പുതുക്കുളങ്ങര, ഷിഹാബ്‌ ഖാൻ, മുൻ ഗ്ലോബ്ബൽ കോർ ചെയർമ്മാൻ മുബാറക്ക്‌ കാമ്പ്രത്ത്‌, ഖത്തർ ചാപ്റ്റർ സെക്രെട്ടറി സീനാ വഹാബ്‌, കുവൈത്ത്‌ ചാപ്റ്റർ ട്രഷറർ ലെനീഷ്‌ കെവി, യുഎഇ ചാപ്റ്റർ രക്ഷാധികാരി അസീസ്‌ മച്ചാട്‌, സൗദി ചാപ്റ്റർ പ്രസിഡന്റും ഗ്ലോബൽ പ്രൊജക്റ്റ്‌ കോർഡിനേറ്റരും ആയ മജീദ്‌ പൂളക്കാടി എന്നിവർ സംഘടനയുടെ വളർച്ചക്കായ്‌ നിർദേശങ്ങൾ കൈമാറി.

publive-image

സ്റ്റേറ്റ്‌ പ്രസിഡന്റ്‌, ജെന. സെക്രെട്ടറി എന്നിവർ അവധിയിൽ ആയിരുന്ന 4 മാസകാലയളവിൽ വളരെ ഊർജ്ജസ്വലമായ് സംഘടന പ്രവർത്തനങ്ങൾ വിവിധ ജില്ലകളിൽ വ്യാപിപ്പിക്കാൻ പ്രയത്നിച്ച സ്റ്റേറ്റ്‌ ആക്ടിംഗ്‌ പ്രസിഡന്റ്‌ റെജി ചിറയത്ത്‌, സ്റ്റേറ്റ്‌ ആക്റ്റിംഗ്‌ സെക്രെട്ടറി ബഷീർ ചേർത്തല എനിവരെ യോഗം പ്രത്യേകം അനുമോദിചു.

പ്രൊജക്റ്റ്‌ ഏകോപനാർത്ഥം സ്റ്റേറ്റ്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ആയി കോർ അഡ്മിൻ ‌ ഷിഹാബ്‌ ഖാനെ തിരഞ്ഞെടുത്തു. അവധി പൂർത്തിയാക്കി ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത സ്റ്റേറ്റ്‌ പ്രസിഡന്റ് സിദ്ദിക്‌ കൊടുവള്ളി‌, ജെന സെക്രെട്ടറി ഡോ: സോമൻ എന്നിവർക്ക്‌ ഭാവുകങ്ങൾ നേർന്ന് യോഗം സമാപിച്ചു.

Advertisment