കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതി മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

Wednesday, September 12, 2018

കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റിസര്‍വ് ബാങ്കിന്റെ മുമ്പില്‍ നിന്ന് സംസ്ഥാന കണ്‍വീനര്‍ രാജേഷ് കെയുടെയും സംസ്ഥാന പ്രസിഡന്റ്‌ ഐ നിസാമുദീന്റെയും നേതൃത്വത്തില്‍ തുടങ്ങിയ മാര്‍ച്ച് സെക്രട്ടറിയേറ്റ് നടയില്‍ 2000 സ്ത്രീ തൊഴിലാളികളുടെയും 500 ഓളം വ്യവാസയികളുടെയും ധര്‍ണ്ണ കെ മുരളീധരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തില്‍ കശുവണ്ടി വ്യവസായികളുടെ ആത്മഹത്യ നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ കേരളത്തില്‍ നടക്കുന്ന വ്യവസായികളുടെ ആത്മഹത്യകള്‍ക്ക് സര്‍ക്കാരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും മുരളീധരന്‍ പറഞ്ഞു.

ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് എന്‍ കെ പ്രേമചന്ദ്രന്‍ എം പി കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര കേരള സര്‍ക്കാരുകള്‍ പ്രത്യേക സാമ്പത്തിക പായ്ക്കേജുകള്‍ അനുവദിച്ച് കശുവണ്ടി വ്യവസായം പുനരുദ്ധരിച്ച് നടപ്പിലാക്കണമെന്നും അതിനായി കേരള സര്‍ക്കാര്‍ ചര്‍ച്ചകള്‍ വിളിക്കുമ്പോള്‍ ലോക്സഭാ൦ഗങ്ങളായ എം പിമാരെ കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാഗത പ്രസംഗത്തില്‍ സമരസമിതി കണ്‍വീനര്‍ നിലവില്‍ ബാങ്ക് ജപ്തിയില്‍ വീട് നഷ്ടപ്പെട്ട് വാടകവീട്ടില്‍ കഴിയുകയാണെന്നും ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ഒരുക്കലും വാടക വീട്ടില്‍ ആയിരിക്കില്ല എന്നും, കുടുംബത്തോടൊപ്പം സെക്രട്ടറിയേറ്റിന് മുമ്പില്‍ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

×