Advertisment

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ 15 എല്‍ഡി തസ്തികകളിലേക്ക് നടന്ന മുഖാമുഖം പ്രഹസനമായി മാറിയെന്ന്‍ ഉദ്യോഗാര്‍ഥികള്‍ ! നൂറുകണക്കിന് അപേക്ഷകരെത്തിയിട്ടും എഴുത്തുപരീക്ഷ ഒഴിവാക്കി !

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:  ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ മിക്കതും വിവാദങ്ങളായിരിക്കെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ 15 എല്‍ ഡി ക്ലാര്‍ക്ക് തസ്തികകളിലേക്ക് നടന്ന നിയമനങ്ങള്‍ ഗുരുതരമായ ക്രമവിരുദ്ധ ഇടപെടലുകള്‍ ഉണ്ടായതായി ആക്ഷേപം. അടുത്തിടെ ബോര്‍ഡിലെ 15 എല്‍ ഡി ക്ലാര്‍ക്ക് തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ നടത്തിയ മുഖാമുഖമാണ് വിവാദത്തിലാകുന്നത്.

Advertisment

publive-image

15 തസ്തികകളിലേക്ക് ആയിരത്തോളം അപേക്ഷകരുണ്ടായിരിക്കെ എഴുത്തുപരീക്ഷ നടത്താതെ ബോര്‍ഡ് കാര്യാലയത്തില്‍ നേരിട്ട് മുഖാമുഖം നടത്തിയായിരുന്നു നിയമനത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഒരു തസ്തികയിലേക്ക് 5 ല്‍ അധികം അപേക്ഷകരുണ്ടെങ്കില്‍ എഴുത്തുപരീക്ഷയിലൂടെയെ നിയമന നടപടികള്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്ന വ്യവസ്ഥകള്‍ കാറ്റില്‍പറത്തിയാണ് നേരിട്ട് മുഖാമുഖത്തിലൂടെ നിയമനം നടക്കുന്നത്. ഒരു ദിവസം മാത്രമായി നടന്ന മുഖാമുഖത്തിനെത്തിയ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളില്‍ പലരുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ പോലും അധികൃതര്‍ക്ക് സമയം തികഞ്ഞില്ലത്രേ.

അതേസമയം, തസ്തികകള്‍ ഭരണകക്ഷിയിലെ ഘടകകക്ഷികള്‍ വീതം വച്ചെടുത്തശേഷം വെറും പ്രഹസനമെന്ന നിലയിലാണ് മുഖാമുഖം നടത്തിയതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. പത്രത്തില്‍ വാര്‍ത്ത മാത്രം നല്‍കിയാണ്‌ അപേക്ഷകരെ ക്ഷണിച്ചത്.

അതിനും മുമ്പേ തസ്തികകള്‍ ഘടകകക്ഷികള്‍ വീതം വയ്പ്പ് നടത്തിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. എന്തായാലും നിയമനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അപേക്ഷകരില്‍ പലരും !

Advertisment