Advertisment

കോറോണ വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് സഹായവുമായി ആരോഗ്യ വകുപ്പിന്റെ ട്രാൻസ്പോർട്ട് വിഭാഗവും

New Update

തിരുവനന്തപുരം: കോറോണ വ്യാപനത്തിനെതിരെ മറ്റു ജീവനക്കാരോടൊപ്പം ആരോഗ്യ വകുപ്പിന്റെ ട്രാൻസ്പോർട്ട് വിഭാഗവും. വകുപ്പിൽ ഏകദേശം 460 ആംബുലൻസുകൾക്കൊപ്പം ഏകദേശം 1300 വാഹനങ്ങൾ ആണ് ഉപയോഗത്തിലുള്ളത്. അവ റിപ്പയർ നടത്തുന്നതിന് എല്ലാ ജില്ലകളിലും വകുപ്പിന് സ്വന്തമായി വർക്‌ഷോപ്പ് ഉണ്ട്.

Advertisment

publive-image

തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് സമീപം സെൻട്രൽ വർക്‌ഷോപ്പ്, തൃശൂർ കോഴിക്കോട് എന്നിവിടങ്ങളിൽ റീജണൽ വർക് ഷോപ്പ്, മറ്റ് ജില്ലകളിൽ സ്റ്റാറ്റിക്ക് വർക്ക്ഷോപ്പ് എന്നിവ സ്ഥിതി ചെയ്യുന്നു.

ഇവിടെ എല്ലാ വാഹനങ്ങളുടെയും എല്ലാവിധ റിപ്പയറും നടത്തുന്നു. ഇവിടെ എല്ലാ യൂണിറ്റുകളിലും കൂടി നൂറിൽപ്പരം ജീവനക്കാരും ജോലി ചെയ്ത് വരുന്നു.

കൊറോണ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് വർക്ക് ഷോപ്പ് ജീവനകാരെ ഇതിനായി ഗ്രൂപ്പുകളായി തിരിച്ച് അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും നിയമിച്ചിട്ടുണ്ട്.

വകുപ്പിൻ്റെ വാഹനങ്ങൾക്കൊപ്പം അടിയന്തിര ഘട്ടത്തിൽ മറ്റ് ഡിപ്പാർട്ട്മെൻറ് വാഹനങ്ങളും റിപ്പയർ ചെയ്യാറുണ്ട്. എന്നാൽ ലോക്ക് ഡൗൺ കാലഘട്ടത്തിൽ സ്പെയർ പാർട്ട്സുകളുടെ ലഭ്യതക്കുറവ് വെല്ലുവിളിയാണ്.

കഴിഞ്ഞ വെള്ളപ്പൊക്ക ഘട്ടത്തിലും ഇവരുടെ പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നു. മുൻ നിരയിലുള്ള ആരോഗ്യ പ്രവർത്തനങ്ങൾ ഏവരുടേയും ശ്രദ്ധ ക്ഷണിക്കുമെങ്കിലും പലപ്പോഴും വർക്ക്ഷോപ്പ് ജീവനക്കാരുടെ മികച്ച സേവനങ്ങൾ അംഗീകരിയ്ക്കാതെ പോകാറുണ്ട്.

മിക്ക ജില്ലകളിലും വാഹനങ്ങൾ കെട്ടിവലിയ്ക്കുന്ന ടോഇൻ വാഹനങ്ങളും ലഭ്യമാണ്.

Advertisment