Advertisment

'ഹോപ്പ്' നാച്ചുറൽ ക്ലബ് എൻവിയര്‍മെന്‍റ് അവാർഡ് സംവിധായകൻ സക്കരിയ മുഹമ്മദിന്

New Update

പാലക്കാട്:  ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ് എന്ന സന്ദേശം സുഡാനി ഫ്രം നൈജീരിയയിലെ ഒരു സീനിലൂടെ ആവിഷ്കരിച്ച സംവിധായകൻ സക്കരിയ മുഹമ്മദിന് 'ഹോപ്പ്' നാച്ചുറൽ ക്ലബ് ഉപഹാരം നൽകി. സിനിമകൾ ജനങ്ങൾക്ക് സന്ദേശങ്ങൾ കൈമാറുക എന്ന ദൗത്യമാണ് ഏറ്റവും അടിസ്ഥാനപരമായി നിർവഹിക്കുന്നത്.

Advertisment

publive-image

ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ് എന്ന സന്ദേശമാണ് ഈ കാലഘട്ടത്തിൽ ഒരു കലാകാരന് ജനങ്ങൾക്ക് പകർന്നു നൽകുവാനുള്ള ഏറ്റവും വലിയ പാഠം. ആ ദൗത്യമാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ സക്കരിയ മുഹമ്മദ് നിർവഹിച്ചിരിക്കുന്നത്.

മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന പ്രകൃതിയേയും വെള്ളത്തെയും സംബന്ധിച്ച് ഗൗരവത്തിൽ ചിന്തിക്കുന്ന പച്ചയായ ഒരു മനുഷ്യനു മാത്രമേ വലിയ അർത്ഥതലങ്ങളുള്ള ഇതുപോലെയുള്ള സീൻ ആവിഷ്കരിക്കാൻ സാധിക്കുകയുള്ളൂ എന്ന് ഉപഹാരം സമർപ്പിച്ചു കൊണ്ട് ഹോപ് നാച്ചുറൽ ക്ലബ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ക്ലബ്ബ് പ്രസിഡൻറ് നൗഷാദ് ആലവി സക്കരിയ മുഹമ്മദിന് ഉപഹാരം നൽകി. സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ലുഖ്മാൻ ആലത്തൂർ സംസാരിച്ചു. സിനിമ-കല പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. 'ഹോപ്പ്' എക്സിക്യൂട്ടീവ് മെമ്പർ ശാക്കിർ അഹ്മദ് സ്വാഗതവും അക്ബർ കൊല്ലംകോട് നന്ദിയും പറഞ്ഞു.

Advertisment