Advertisment

ഇടുക്കിയില്‍ കട്ടിലില്‍ നിന്നും വീണ്‌ പരിക്കേറ്റെന്ന രീതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ രണ്ടാനച്ഛന്‍ ആക്രമിച്ചതാണെന്ന് സംശയം. പോലീസ് കേസെടുത്തു

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  കട്ടിലില്‍ നിന്നും വീണ്‌ പരിക്കേറ്റെന്ന രീതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ രണ്ടാനച്ഛന്‍ ആക്രമിച്ചതായി സംശയം. കുമാരമംഗലം സ്വദേശിയായ കുട്ടി ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌.

Advertisment

publive-image

കോലഞ്ചേരി ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക്‌ സംശയം തോന്നിയതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ രണ്ടാനച്ഛന്റെ ആക്രമണത്തെ കുറിച്ച്‌ അറിയുന്നത്‌. കുട്ടിയുടെ ഇളയ കുട്ടിയും ചെറിയ പരിക്കുകളോടെ സമീപത്തെ വീട്ടിലായിരുന്നു. വിവരമറിഞ്ഞ്‌ ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പ്രൊഫ. ജോസഫ്‌ അഗസ്റ്റിന്റെ നിര്‍ദ്ദേശാനുസരണം ശിശുക്ഷേമസമിതി അംഗങ്ങള്‍ അന്വേഷണം നടത്തി.

തുടര്‍ന്ന്‌ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ കുട്ടിയെ തൊടുപുഴ പോലീസ്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇളയകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛന്റെ പേരില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തി വരികയാണ്‌. കോലഞ്ചേരിയിലുള്ള കുട്ടി ഗുരുതരാവസ്ഥയിലാണ്‌.

 

Advertisment