Advertisment

ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായം ആവശ്യമുണ്ട്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  ഇടുക്കിയില്‍ പ്രളയത്തിലും പേമാരിയിലും അകപ്പെട്ട് ധാരാളം കുടുംബങ്ങൾ ദുരിതബാധിതരായി വിവിധ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. ഇവർക്ക് നൽകുന്നതിനായി അവിശ്യസാധനങ്ങളുടെ കളക്ഷൻ സെന്റർ തൊടുപുഴ പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിന് എതിർ വശത്തുള്ള ബി.എസ്.എൻ.എൽ റോഡിൽ പ്രവർത്തിക്കുന്ന എം.പി. ഓഫീസിൽ ആരംഭിച്ചിട്ടുള്ളതായി എം പി ഡീന്‍ കുര്യാക്കോസ്.

Advertisment

publive-image

എല്ലാവരുടെയും സഹായസഹകരണങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവാരാതിരിക്കാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു.

ചുവടെ പറയുന്ന സാധനങ്ങളാണ് അവിടേക്കു നിലവിൽ ആവശ്യമുള്ളത്.

പായ, കമ്പിളിപ്പുതപ്പ്, മുണ്ട്, നൈറ്റി, തോർത്ത്, കുട്ടികളുടെ വസ്ത്രങ്ങൾ, ഹവായ് ചെരിപ്പ്, സാനിറ്ററി നാപ്കിൻ, സോപ്പ്, ബെഡ് ഷീറ്റ്, ഡെറ്റോൾ, സോപ്പ് പൗഡർ, ബിസ്ക്കറ്റ്, അരി, പഞ്ചസാര, ചെറുപയർ, പരിപ്പ്, കടല, വെളിച്ചെണ്ണ, മെഡിസിൻസ്.

Advertisment