Advertisment

ഡയാലിസിസ് രോഗികൾക്ക് ആശുപത്രിയിൽ പോകാൻ സൗജന്യ വാഹന സൗകര്യം നൽകും: ഡി സി സി കൺട്രോൾ റൂം

New Update

ഇടുക്കി: നിർധനരും വാഹന സൗകര്യം ഇല്ലാത്തവരുമായ ജില്ലയിലെ ഡയാലിസിസ് രോഗികൾക്കും അടിയന്തിര ചികിത്സ ആവശ്യമായി ആശുപത്രിയിൽ പോകേണ്ടവർക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റയുടെ കൺട്രോൾ റൂം സൗജന്യ വാഹന സൗകര്യം നൽകുമെന്ന് കൺട്രോൾ റൂം ചുമതലക്കാരായ ഡി. സി. സി ജനറൽ സെക്രട്ടറി ജിയോ മാത്യു, കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മനോജ് മുരളി എന്നിവർ അറിയിച്ചു.

Advertisment

ലോക്ക് ഡൗൺ കാലത്ത് ജില്ലയുടെ വിവിധ മേഖലകളിൽ നിരവധി രോഗികൾ ആശുപത്രിയിൽ പോകാൻ കഴിയാതെ ചികിത്സ മുടക്കപ്പെട്ട് വീടുകളിൽ കഷ്ടതയിൽ കഴിയുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.

ഇവർക്ക് തുടർ ചികിത്സ ലഭിക്കുന്നതിനും ആശുപത്രിയിൽ എത്തിക്കുന്നതിനും സൗജന്യ വാഹന സൗകര്യം ലഭ്യമാക്കും.

വാഹന സൗകര്യത്തിന് മുൻകൂട്ടി ബന്ധപ്പെടുക: ജിയോ മാത്യു - 94465 12891, മനോജ് മുരളി - 94472 66950

Advertisment