Advertisment

തൊടുപുഴയിൽ ആവേശമായി ഡീൻ കുര്യാക്കോസിന്റെ പര്യടനം

New Update

ഇടുക്കി: തൊടുപുഴയിൽ ആവേശമായി ഡീൻ കുര്യാക്കോസിന്റെ പര്യടനം. കൊളപ്രയിൽ രാവിലെ എട്ടു മണിക്ക് തുടങ്ങിയ പര്യടന പരിപാടി ഡിസിസി പ്രസിഡണ്ട് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ സ്ഥലങ്ങളിലും സ്ഥലങ്ങളിലും വഴിയോരങ്ങളിലും പൊരിവെയി ലിനെയും തോല്പിക്കുന്ന ആവേശത്തിലായിരുന്നു സ്ഥാനാർത്ഥിയും പ്രവർത്തകരും.

Advertisment

publive-image

'റോഷി അഗസ്റ്റിൻ എം എല്‍ എ കെപിസിസി നിർവാഹക അംഗം അഡ്വ ജോയ് തോമസ്, എം കെ പുരുഷോത്തമൻ, എസ് അശോകൻ, എം ജെ ജേക്കബ്, ജോണി കുളമ്പള്ളി, ഷാജി കാഞ്ഞമല, സാജു അഞ്ചാനി തുടങ്ങിയ നേതാക്കൾ നേതൃത്വം നല്കി.

കുടയത്തൂർ, കാഞ്ഞാർ, ഇലപ്പള്ളി മൂലമറ്റം കുരുതിക്കളം കുളമാവ് കോഴിപ്പള്ളി നാളിയാനി,മേത്തൊട്ടി പൂമാല പന്നിമറ്റം കറുകപ്പള്ളി ഇളംദേശം കലയന്താനി ചിലവ് തട്ടക്കുഴ ചെപ്പുകുളം പെരിങ്ങാശ്ശേരി ആൾകല്ലു, ചീനിക്കുഴി കോട്ടക്കവല അമയപ്ര ഉടുമ്പന്നൂർ, മുളപ്പുറം തൊമ്മൻകുത്ത്, വെൺമറ്റം, മുണ്ടൻ മുടി ചീങ്കൽ സിറ്റി വെള്ളക്കയം അമ്പലപ്പടി ഒടിയപാറ കാളിയാർ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് എട്ടുമണിക്ക് വണ്ണപ്പുറത്ത് സമാപിക്കും

Advertisment