Advertisment

നിയുക്ത എം പി ഡീന്‍ കുര്യാക്കോസിന്റെ ആദ്യ സമരം പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന്. പ്രതിഷേധം സെല്‍വരാജ് കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നുവെന്നാരോപിച്ച്. സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ റൂമിന് മുന്നിലേക്ക് കസരവലിച്ചിട്ടിരുന്ന്‍ ഡീന്‍ സമരം തുടരുന്നു

New Update

ഇടുക്കി:  ഇടുക്കിയിലെ സെല്‍വരാജിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാവിനെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ നിയുക്ത എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് ഉടുമ്പഞ്ചോല പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. സെല്‍വരാജ് കൊല്ലപ്പെടുമ്പോള്‍ സ്ഥലത്ത് ഇല്ലാതിരുന്ന കോണ്‍ഗ്രസ് നേതാവിനെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഡീന്‍ കുര്യാക്കോസിന്റെ ആരോപണം.

Advertisment

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡീന്‍ കുര്യാക്കോസിന്റെ ആദ്യ സമര പരിപാടിയാണ് ഉടുമ്പഞ്ചോല പോലീസ് സ്റ്റേഷനിലെ കുത്തിയിരിപ്പ് പ്രതിഷേധം.

publive-image

കടം നൽകിയ 200 രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് സുഹൃത്തിന്റെ ആക്രമണത്തിൽ തലയ്ക്കു പരുക്കേറ്റു ചികിൽസയിലിരുന്ന ഉടുമ്പൻചോല വിശ്വനാഥൻ കോളനിയിൽ സെൽവരാജ് (60) എന്നയാള്‍ മരിക്കുന്നത് എന്നതാണ് കോണ്‍ഗ്രസ് ആരോപണം. സെൽവരാജിനെ ആക്രമിച്ച പൂക്കലാർ സ്വദേശി അരുൾ ഗാന്ധിയെ (56) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അരുൾ ഗാന്ധിയുടെ മകനും ആക്രമണത്തിൽ പങ്കുള്ളതായി പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് തിരയുന്നു. സെൽവരാജിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വ്യാപക അക്രമമുണ്ടായി.

കോൺഗ്രസ് ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി ഓഫിസും യുഡിഎഫ് ഭരണസമിതിയുടെ കീഴിലുള്ള മിൽമ സൊസൈറ്റിയും അടിച്ചു തകർത്തു. കല്ലേറിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബെന്നി തുണ്ടത്തിൽ, ഡിസിസി അംഗങ്ങളായ സി.സി.വിജയൻ, പി.ഡി.ജോർജ്, മകൻ ടിബിൻ ജോർജ് എന്നിവർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ബെന്നി തുണ്ടത്തിലിനെ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ രാജാക്കാട് സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം ഉടുമ്പൻചോല പൂക്കലാറിലെ ഒരു വീട്ടിൽ മരണനാന്തര ചടങ്ങിനു ശേഷം സെൽവരാജ് വരുന്നതിനിടെ അരുൾ ഗാന്ധിയെ കണ്ടു. കടമായി നൽകിയ 200 രൂപ തിരികെ വേണമെന്ന് അരുൾ ഗാന്ധിയോട് ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്നു അരുൾഗാന്ധി. ഇരുവരുടെയും തർക്കം ഏറ്റുമുട്ടലിലെത്തി.

അരുൾ ഗാന്ധിയുടെ മകനും സെൽവരാജിനെ മർദിച്ചു. നാട്ടുകാരും, പൊലീസും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഘർഷത്തിനിടെ കല്ലുകൊണ്ട് തലയ്ക്കു ഇടിയേറ്റ് ഗുരുതരമായി പരുക്കേറ്റ സെൽവരാജിനെ മധുര മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടുമ്പൻചോലയ്ക്ക് സമീപം പൂക്കലാറിൽ വാടക വീട്ടിൽ താമസിച്ചിരുന്ന അരുൾഗാന്ധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മധുര മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ സെൽവരാജിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്കാരം നടത്തി. ഭാര്യ മുത്തുലക്ഷ്മി. മക്കൾ. മുരുകേശ്വരി, മീന, മണികണ്ഠൻ. ഉടുമ്പൻചോല സിഐ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

രക്ത സാക്ഷികൾ വീക്ക്നസായ സി പി എം ഇവിടെയും രക്ത സാക്ഷിയെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് .പ്രതിയുടെ പേരിന്റെ അവസാനം ഗാന്ധിയുള്ളതിനാൽ സി പി എം പ്രവർത്തകനെ കോൺഗ്രെസ്സുകാരൻ കൊലപ്പെടുത്തിയെന്ന ആരോപണവുമായാണ് സി പി എം രംഗത് എത്തിയത് .

സെൽവരാജിന്റേതു രാഷ്ട്രീയ കൊലപാതകമാണെന്നു സിപിഎം ആരോപിച്ചു. വോട്ടെണ്ണലിനു ശേഷം യുഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകനായ സെൽവരാജിനെ ആക്രമിക്കുകയായിരുന്നുവെന്നും, രാഷ്ട്രീയ പകപോക്കലാണ് ലക്ഷ്യമെന്നും ശാന്തൻപാറ ഏരിയ സെക്രട്ടറി എൻ.പി.സുനിൽകുമാർ ആരോപിച്ചു. ഇതിനൊപ്പം ചില കോൺഗ്രസ് നേതാക്കളെ പ്രതികളാക്കാനും സി പി എം പൊലീസിന് നിർദേശം നൽകിയിരിക്കുകയാണ് .

വ്യക്തികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നു നടന്ന കൊലപാതകത്തിനു രക്തസാക്ഷി പരിവേഷം നൽകി രാഷ്ട്രീയവൽക്കരിക്കാൻ സിപിഎം ഗൂഢാലോചന നടത്തുന്നതായി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

Advertisment