Advertisment

പ്രമുഖ അബ്കാരി കട്ടപ്പന മണര്‍കാട്ട് എം എം രജ്ജന്‍ (രജ്ജന്‍ മാനേജര്‍) നിര്യാതനായി 

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

കട്ടപ്പന:  പ്രമുഖ അബ്കാരി കൊച്ചുതാവാള മണര്‍കാട്ട് എം എം രജ്ജന്‍ (രജ്ജന്‍ മാനേജര്‍ - 68) നിര്യാതനായി.  സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചുതാവാള സെന്റ്‌ ജോസഫ് പള്ളി സെമിത്തേരിയില്‍  പരേതരായ മണര്‍കാട്ട് മാത്യു -  കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.

Advertisment

publive-image

കരുമാടി വെട്ടിത്തുരുത്തേല്‍ ഗ്രേസിയാണ് ഭാര്യ.

മക്കള്‍:  എബി രജ്ജന്‍, അജ്ജു (അയര്‍ലണ്ട്), അനില.

പ്രമുഖ അബ്കാരിയായിരുന്ന മണര്‍കാട്ട് പാപ്പന്റെ കുടുംബാംഗമായ രജ്ജന്‍ പാപ്പന്റെ ഉടമസ്ഥതയിലുള്ള എം എം ജെ ഗ്രൂപ്പിന്റെ ഹൈറേഞ്ച് മാനേജര്‍ എന്ന നിലയിലായിരുന്നു ഹൈറേഞ്ചിലെത്തുന്നത്. അങ്ങനെയാണ് രജ്ജന്‍ മാനേജര്‍ എന്ന നിലയില്‍ അറിയപ്പെട്ടത്. പിന്നീട് സ്വന്തം നിലയില്‍ അബ്കാരി രംഗത്ത് നിലയുറപ്പിക്കുകയായിരുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നെങ്കിലും ബിസിനസ് രംഗത്ത് സജീവമായിരുന്നു.  ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്.

സഹോദരങ്ങള്‍: എം എം വിജയന്‍ (ചിറ്റാര്‍, പാലാ), എം എം ബോബന്‍ (നെടുമ്പാറ, പാലാ), കുമാരി പൊരിയത്ത് (ഉടമ്പന്നൂര്‍), പരേതനായ ശാന്തമ്മ വാളിപ്ലാക്കല്‍ (ഇടപ്പാടി).

 

Advertisment