Advertisment

ശെല്‍വരാജിന്റെ ദാരുണ മരണത്തില്‍ കോടിയേരി ബാലകൃഷ്ണനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

New Update

ഇടുക്കി:  ഉടുമ്പഞ്ചോലയില്‍ ആക്രിക്കച്ചവടത്തിന്റെ പണത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ശെല്‍വരാജിന്റെ മരണത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള സി പി എമ്മിന്റെ പരിശ്രമം അപലപനീയമെന്ന് ഡീന്‍ കുര്യാക്കോസ്.

Advertisment

തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടന സമയത്തോ, അതിന് ദിവസങ്ങള്‍ക്ക് ശേഷമോ ശെല്‍വരാജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് സി പി എമ്മിന്റെ ആരോപണം. പോലീസ് സാന്നിധ്യത്തില്‍ നടന്ന ആഹ്ലാദ പ്രകടനത്തിനിടെ ശെല്‍വരാജിനെതിരെ ആക്രമണം ഉണ്ടായതായി ഉടുമ്പഞ്ചോല പോലീസ് എഫ് ഐ ആര്‍ ഇട്ടിട്ടില്ല. അങ്ങനൊരു സംഭവം ഉണ്ടായതായി യാതൊരു പോലീസ് റെക്കോര്‍ഡും ഇല്ല.

publive-image

രണ്ടു വ്യക്തികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ നടന്ന കൊലപാതകത്തെ കോണ്‍ഗ്രസിന്റെ ചുമലില്‍ കെട്ടിവയ്ക്കാനാണ് സി പി എമ്മിന്റെ ശ്രമമെന്ന് ഡീന്‍ ആരോപിച്ചു.

ഡീനിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ;

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസുകാരുടെ ആക്രമണത്തിൽ പരുക്കേറ്റ സഖാവ് ശെൽവരാജ് മരണമടഞ്ഞു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായി.

ആക്രിക്കച്ചവടത്തിലെ പൈസയെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ നടന്ന അടിപിടിയെ തുടർന്ന് ഒരാൾ മരണപ്പെട്ടത് കോൺഗ്രസിന്റെ ചുമലിൽ വെയ്ക്കാൻ ചിലർ കൊടിയേരി സഖാവിനെ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ് മനസിലാക്കാൻ സാധിച്ചത്, ദാരുണമായ ഒരു മരണത്തിന്റെ പേരിൽ അദ്ധേഹം മനപ്പൂർവ്വം മുതലെടുപ്പുനടത്താൻ തുനിയും എന്ന് ഞാൻ കരുതുന്നില്ല.

മെയ് 23 ന് കോൺഗ്രസിന്റ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചുള്ള റാലിക്കിടയിലാണ് കൊലപാതകം നടന്നതെന്ന പ്രചരണം തന്നെ വാസ്തവവിരുദ്ധമാണ്. വിജയാഘോഷ മാർച്ചിനോടൊപ്പം പോലീസും ഉണ്ടായിരുന്നു. റാലി കടന്നു പോകുമ്പോൾ റോഡരുകിൽ നിന്ന സെൽവരാജിനെ കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എങ്കിൽ പോലീസ് അന്ന് തന്നെ കേസെടുക്കുമായിരുന്നു.

സംഭവം നടന്നതിന് അടുത്ത ദിവസങ്ങളിലോ ഈ കുറ്റത്തിന് ഉടുമ്പൻചോല പോലീസ് എഫ്. ഐ. ആർ. ഇട്ടിട്ടില്ല.

മരിച്ച സെൽവരാജും സുഹൃത്ത് ഗാന്ധിയും തമ്മിൽ ആക്രിവിലയെകുറിച്ചുള്ള വാക്ക് തർക്കവും വഴക്കുമൊക്കെ നടക്കുന്നത് റോഡരികിൽ അല്ല ഗാന്ധിയുടെ വീട്ടുവളപ്പിലാണ്.

അടിപിടിയിൽ പരുക്കേറ്റ് മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചശേഷം, സെൽവരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ നിന്നും ഉടുമ്പൻ ചോല പോലീസ് സ്റ്റേഷനിൽ എത്തുന്ന ഇന്റിമേഷനിൽ "വീണു പരുക്കേറ്റു " എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്

വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ നടന്ന അടിപിടിയിൽ പരുക്കേറ്റ് സെൽവരാജ് മരണപ്പെട്ടതിന് ശേഷം ഈ മരണം എങ്ങനെ രാഷ്ട്രീയമായി മുതലെടുക്കാം എന്ന ഏതോ കുബുദ്ധികളുടെ തന്ത്രത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ പെട്ടുപോകുകയായിരുന്നു.

സെൽവരാജിന്റെ മരണത്തെ സംബന്ധിച്ച ഏത് അന്വേഷണത്തെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നു, അതോടൊപ്പം തന്നെ ഇതിന്റെ പേരിൽ താങ്കളെ തെറ്റിദ്ധരിപ്പിച്ചവർക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കാനുള്ള നടപടിയും സ്വീകരണം എന്ന് അഭ്യർത്ഥിക്കുന്നു.

അത്യന്തം ദാരുണമായ മരണം ഈ വിധത്തിൽ സമൂഹമധ്യത്തിൽ ചർച്ചയ്ക്ക് വിധേയമായതിൽ ആ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു,

മരണപ്പെട്ട സെൽവരാജിന് ആദരാഞ്ജലികൾ

സെൽവരാജിന്റെ മരണം വ്യക്തിപരമായ തർക്കങ്ങളെ തുടർന്നാണ് എന്ന് പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ വ്യക്തമാക്കിയിട്ടും അതിന്റെ പേരിൽ ഉടുമ്പൻചോല കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചുതകർക്കുകയും കോൺഗ്രസ് നേതാക്കളെ ആക്രമിക്കുകയും ചെയ്തത് ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട കനത്ത പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് എന്ന കാര്യത്തിൽ സംശയമില്ല, അക്രമം നടത്തി അണികളെ ആവേശം കൊള്ളിക്കുന്ന സിപിഎം തന്ത്രം കാലഹരണപ്പെട്ടു എന്ന തിരിച്ചറിവ് ഇനിയും സിപിഎം നേതാക്കൾക്കുണ്ടായില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി ജനങ്ങളിൽ നിന്ന് നേരിടേണ്ടിവരും..

Advertisment