Advertisment

തൊടുപുഴ കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്‍റ് ചാർജെടുത്തു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  കേരളത്തിലെ കാമ്പസുകളെ ഭീതിയിലാഴ്ത്തി ഇടതു പാളയത്തിൽ വിദ്യാർഥികളെ വളർത്താനുള്ള ഗൂഢതന്ത്രമാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നത്. ഇതിനെതിരേ സമൂഹ മനഃസാക്ഷിയെ ഉണർത്തി കാമ്പസുകളിൽ വലിയ വിദ്യാർഥി മുന്നേറ്റം സൃഷ്ടിക്കുമെന്നു കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബി സി. ജോയി.

Advertisment

publive-image

തൊടുപുഴ ബ്ലോക്ക് കെ.എസ്.യു. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സജിൻ സന്തോഷ് ചാർജെടുക്കുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു. ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ് സ്വാഗതം പറഞ്ഞു.

കെ.എസ്.യു. മുൻ ബ്ലോക്ക് പ്രസിഡന്‍റ് ജേക്കബ് സോജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലയുടെ ചാർജുള്ള സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. അസ്ലം മുഖ്യപ്രഭാഷണം നടത്തി.

കോണ്‍ഗ്രസ് നേതാക്കളായ സി.പി. മാത്യു, ജോണ്‍ നെടിയപാല, എൻ.എ. ബെന്നി, മനോജ് കോക്കാട്ട്, സുരേഷ് രാജു, വിഷ്ണു കോട്ടപ്പുറം, സാജൻ ചിമ്മിനിക്കാട്ട്, ടോണി തെക്കിലക്കാട്ടിൽ,ആശിഷ് മാത്യു, ജെയ്സണ്‍ മാത്യു, ജിതിൻ ഉപ്പുമാക്കൻ, സ്റ്റെഫിൻ ജോർജ്, മോബിൻ മാത്യു, ഫസൽ സുലൈമാൻ, വിഷ്ണുദേവ്,അഭിലാഷ് കരിങ്കുന്നം എന്നിവർ പ്രസംഗിച്ചു.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ന്യൂമാൻ കോളജ്, അൽ അസ്ഹർ ലോ കോളജ്, കോ-ഓപ്പറേറ്റീവ് ലോ കോളജ്, സെന്‍റ് തോമസ് ബി.എഡ്. കോളജ് എന്നിവിടങ്ങളിലെ യൂണിയൻ ഭാരവാഹികളെ യോഗത്തിൽ അനുമോദിച്ചു.

Advertisment