Advertisment

ഇടുക്കിയില്‍ യൂത്ത് ഫ്രണ്ട് എം ജോസ് കെ മാണി വിഭാഗം കട്ടപ്പനയില്‍ നിന്ന് ചെറുതോണിയിലേക്ക് സംഘടിപ്പിക്കുന്ന ഭൂസംരക്ഷണ കാല്‍നട ജാഥ 12 ന്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  ഇടുക്കിയോടുള്ള നീതിനിഷേധത്തിനെതിരെ സമരവുമായി യൂത്ത് ഫ്രണ്ട് എം ജോസ് കെ മാണി വിഭാഗം ജില്ലാ കമ്മിറ്റി രംഗത്ത്. ഇടുക്കി ജില്ലയിലെ നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, പട്ടയത്തിന്മേലുള്ള ഉപാധികള്‍ മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിക്കുക, മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭൂസംരക്ഷണ കാല്‍നട ജാഥ നയിക്കാനാണ് യൂത്ത് ഫ്രണ്ടിന്റെ തീരുമാനം.

publive-image

ജില്ലാ പ്രസിഡന്റ് ഷിജോ തടത്തില്‍ നയിക്കുന്ന ജാഥ 12  ന് കട്ടപ്പനയില്‍ നിന്ന് ആരംഭിച്ച് ചെറുതോണിയില്‍ സമാപിക്കും. ജാഥയുടെ ഉദ്ഘാടനം റോഷി അഗസ്റിന്‍ എം എല്‍ എ നിര്‍വഹിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം  ജോസ് കെ മാണി എം പി നിര്‍വഹിക്കും.  കേരളാ കോണ്‍ഗ്രസ് ജില്ലാ സംസ്ഥാന നേതാക്കള്‍ ജാഥയില്‍ അണിനിരക്കും.

Advertisment