Advertisment

അനുസരണവ്രതം തെറ്റിച്ച് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെ അപമാനിച്ച് സമരം നടത്തുന്ന വിമത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  അനുസരണവ്രതം തെറ്റിച്ച് പവിത്രമായ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെ പരസ്യമായി അപമാനിക്കുന്ന വിധം ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് വേണ്ടി എറണാകുളത്ത് സമ്മര്‍ദ്ദത്തിലേര്‍പ്പെട്ടിട്ടുള്ള വിമത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം.  വിമത വൈദികര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും ഇവരില്‍ നിന്നും തിരുപ്പട്ടം തിരികെ വാങ്ങണമെന്നും കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ. മെൽബിൻ മാത്യു ആവശ്യപ്പെട്ടു.

publive-image

55 ലക്ഷം വിശ്വാസികളും മുപ്പതിനായിരത്തോളം സന്യസ്ഥരുമുള്ള സഭയാണ് കത്തോലിക്കാ സഭ. അവരുടെ ആത്മീയ നേതാവായ കര്‍ദ്ദിനാളിനെ അപമാനിക്കുംവിധം വിശ്വാസമോ അനുസരണയോ ഇല്ലാത്ത പത്തോ നൂറോ വൈദികര്‍ ചേര്‍ന്ന് സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇനിയും കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment