Advertisment

മീറ്റ് ദി ആര്‍ട്ടിസ്റ്റ് - വെളിച്ചം വഴികാട്ടിയ കാറ്റിന്റെ കഥ

author-image
admin
New Update

നാടകോത്സവത്തിന്റെ ഭാഗമായി നടന്ന മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ ലാനാര്‍ത്ത് ഗ്രൂപ്പ് അവതരിപ്പിച്ച ടോള്‍ഡ് ബൈ ദി വിന്റ് നാടക സംഘത്തിലെ ഫിലിപ്പ് സറില്ലി, കെയ്റ്റ് ഒ റിലി, ജോ ഷെപ്പ്‌ലാന്റ് എന്നിവർ പ്രേക്ഷകരുമായി സംവദിച്ചു .

Advertisment

publive-image

ഒറ്റക്കൊരു സംവിധായകൻ ഇല്ലാതെ മൂന്ന് പേരുടെ ആശയങ്ങള്‍ തുന്നിചേര്‍ത്തൊരു കലാ സൃഷ്ടിയായിരുന്നു ടോള്‍ഡ് ബൈ ദി വിന്റ്. അഭിനേതാക്കളായ രണ്ട് പേര്‍ തമ്മില്‍ സംഭാഷണത്തിലൂടെ ബന്ധിപ്പിക്കുന്നില്ലെങ്കിലും വെളിച്ചം അവരെ ബന്ധിപ്പിക്കുന്നു.

നിശബ്ദതയിലൂടെ കാണികളുമായ ആശയവിനിമയം നടത്താന്‍ അവര്‍ക്ക് സാധിച്ചുവെന്നതിന് തെളിവായി ആസ്വാദകർ അഭിനന്ദനങ്ങൾ നേർന്നു. ജപ്പാനിലെ ഒരു നാടക സംഘത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു ദൃശ്യാവതരണത്തിലേക്ക് എത്തിയതെന്ന് കെയ്റ്റ് ഒ റിലി പറഞ്ഞു.

പുതിയൊരു പരീക്ഷണമായത് കൊണ്ട് തന്നെ ആദ്യ പ്രദര്‍ശനത്തിന്റെ തുടക്കത്തില്‍ വളരെ മോശം അഭിപ്രായം കാണികളില്‍ നിന്നും ലഭിച്ചെങ്കിലും ഇന്ന് ഒരുപാട് രാജ്യങ്ങളില്‍ ടോള്‍ഡ് ബൈ ദി വിന്റ് അവതരിപ്പിക്കുകയും ജനപ്രീതി നേടുകയും ചെയ്യതുവെന്നും അവർ കൂട്ടിച്ചേർത്തു.

സംവാദത്തിന്റെ അവസാനം ഫിലിപ്പ് സറില്ലി അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പകര്‍പ്പ് സ്‌കൂള്‍ ഓഫ് ഡ്രാമ എച്ച് ഒ ഡി ശ്രീജിത്ത് രമണന് കൈമാറി.

Advertisment