Advertisment

ജെസിഐ ഇന്ത്യ സോണ്‍ കോണ്‍ഫറന്‍സിന് വെള്ളിയാഴ്ച മൂവാറ്റുപുഴയില്‍ തുടക്കമാകും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:   ലോകത്തിലെ ഏററവും വലിയ യുവജന സംഘടനയായ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലാ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സോണ്‍ 20 ന്റെ വാര്‍ഷിക സമ്മേളനത്തിന് നാളെ (11.10.2019) മൂവാററുപുഴയില്‍ തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി മൂവാററുപുഴ നക്ഷത്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ജെസിഐ മൂവാററുപുഴ റിവര്‍വാലിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്.

Advertisment

publive-image

മൂന്നു ജില്ലകളിലെ എണ്‍പതേളം ചാപ്‌റററുകളില്‍ നിന്നായി 1500 ളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പടെുക്കും. വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയ ചാപ്‌റററുകളേയും വ്യക്തികളേയും ആ്വരിക്കും. പുതിയ സോണ്‍ ഭാരവാഹികളെ സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം, വിവിധ കലാപരിപാടികള്‍ എന്നിവ സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെടും.

ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വാര്‍ഷിക പൊതുസമ്മേളനം ആരംഭിക്കും. കേരള കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ഉത്ഘാടനം ചെയ്യും. സോണ്‍ പ്രസിഡന്റ് രജനീഷ് അവിയന്‍ അദ്ധ്യക്ഷത വഹിക്കും. ഡീന്‍ കുര്യക്കോസ് എം.പി., എല്‍ദോ എബ്രാഹം എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാകും.  സച്ചിന്‍ കുര്‍ത്തികര്‍, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ അജ്മല്‍ സി.എസ്, പ്രേഗാം ഡയറക്ടര്‍ ടാജസ് കൊച്ചിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.

publive-image

വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍, ദേശീയ സിനിമാ അവാര്‍ഡ് ജേതാവ് ജോജു ജോര്‍ജ്, മാദ്ധ്യമപ്രവര്‍ത്തക സുജയ്യ പാര്‍വതി, യുവസംരംഭകന്‍ ലിജു സാജു, പ്രശസ്ത ഫര്‍ണീച്ചര്‍ വ്യാപാരി ബിനു ഇറമ്പത്ത്, റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസ്, സിനിമാ സീരിയല്‍ താരം സ്വാസിക, മികച്ച പൈനാപ്പിള്‍ കര്‍ഷകന്‍ ആന്റണി വെട്ടിയാങ്കല്‍, പൈനാപ്പിള്‍ വ്യാപാരി ജോസ് പെരുമ്പിളളിക്കുന്നേല്‍, കോണ്‍ട്രാക്ടര്‍ സാബു ചെറിയാന്‍ മടേയ്ക്കല്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും.

കോണ്‍ഫറന്‍സ് ചെയര്‍മാന്‍ അജ്മല്‍ സി.എസ്, പ്രേഗാം ഡയറക്ടര്‍ ടാജസ് കൊച്ചിക്കുന്നേല്‍, അഡ്വ. ജോണി മെതിപാറ, ജോര്‍ജ് ചെറിയാന്‍, പ്രസിഡന്റ് ഫഗത് ബിന്‍ ഇസ്മയില്‍, സെക്രട്ടറി ജോബി മുണ്ടയ്ക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment