കേരളത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ പിന്തുണ.  25,000 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും 500 സോളാര്‍ വിളക്കുകളും നല്കി

Wednesday, September 12, 2018

കൊച്ചി: പ്രളയം ബാധിച്ച കേരളത്തിലെ ദുരിതാശ്വാസ പുനരധിവാസ നടപടികളുടെ ഭാഗമായി ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് 25,000 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും വിതരണം ചെയ്തു. അമേരിക്കയിലെ ലൂസി സോളാറുമായി ചേര്‍ന്ന് എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്ന 500 സോളാര്‍ വിളക്കുകളും എത്തിച്ചിട്ടുണ്ട്.

പകല്‍ ചാര്‍ജ് ചെയ്്ത് രാത്രി ഉപയോഗിക്കാവുന്ന വിളക്കുകള്‍ പ്രളയം ഏറ്റവും ബാധിച്ച പ്രദേശങ്ങളില്‍ വിതരണം ചെയ്യും. ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് 5 പെട്ടികള്‍ കേരള ഭവനില്‍ അധികൃതര്‍ക്ക് കൈമാറി. ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ സഹായത്തോടെ ഇംപ്ലിമെന്റേഷന്‍ പാര്‍ട്ട്ണറായ വേള്‍ഡ് വിഷന്‍ ആലപ്പുഴയിലെ 5000 കുടുംബങ്ങള്‍്ക്ക്് വിതരണം ചെയ്യും.

കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ വിഷമമുണ്ടെന്നും ്ആവശ്യക്കാര്‍ക്ക് അടുക്കള പാത്രങ്ങള്‍ നല്‍കി സഹായിക്കാനുള്ള ഒരു ചെറിയ നടപടി മാത്രമാണിതെന്നും ജെഎസ്എല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ദീപിക ജിന്‍ഡാല്‍ പറഞ്ഞു.

ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അചഞ്ചമായ പങ്കാളിയാണ്. ആരംഭം മുതല്‍ കമ്പനി സാമൂഹിക വികസനത്തിന് ഊന്നല്‍ നല്‍കുന്നു. ജെസിഎല്‍ ഫൗണ്ടേഷനിലൂടെ ഹിസാര്‍,ഹരിയാന, ജയ്പൂര്‍, ഒഡിഷ എന്നിങ്ങനെ സ്റ്റീല്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ സമൂഹങ്ങളുടെ കൈ പിടിച്ചുയര്‍ത്തുന്നതില്‍ വ്യാപൃതരാണ്.

വനിതാ ശാക്തീകരണം, വിദ്യാഭ്യാസ നൈപുണ്യ വികസനം, സംയോജിത ആരോഗ്യ പരിരക്ഷ, പരിസ്ഥിതി , സാമൂഹ്യ വികസനം, സംയോജിത കൃഷി എന്നീ മേഖലകളില്‍ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ കമ്പനി പരിശ്രമിക്കുന്നു.

×