Advertisment

ഇന്ധന വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര നിലപാട് കുറ്റകൃത്യമാണ്: ജോസ് കെ.മാണി

New Update

കോട്ടയം:  ക്രൂഡോയില്‍ വിലവര്‍ദ്ധനവിന്‍റെ പേരില്‍ തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പകല്‍ കൊള്ളയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു.

Advertisment

publive-image

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പന്‍റെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിസ്ക്വയറില്‍ നിന്നും ഹെഡ്പോസ്റ്റോഫീസിലേക്ക് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ പിന്നോട്ടടിക്കുന്ന വിലക്കയറ്റത്തിനെതിരെ നടത്തിയ പിന്നോട്ടു നടപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കസ്റ്റംസ്, എക്സൈസ് തീരുവകകള്‍ വര്‍ദ്ധിപ്പിച്ച് രാജ്യത്ത ഇന്ധനവില കൂട്ടുന്നത് ജനങ്ങളോടുള്ള ക്രൂരതയാണ്. അസംസ്കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ 5 വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 30 ശതമാനം കുറഞ്ഞ് നില്ക്കുമ്പോള്‍ രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര നിലപാട് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

publive-image

കേരളത്തിലെ കാലവര്‍ഷക്കെടുതിയില്‍ നിന്നും വിമുക്തമാകാന്‍ കേരളം ഒറ്റക്കെട്ടായി പുനരധിവാസ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പാചകവാതകവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത് കേരളത്തിന് താങ്ങാന്‍ കഴിയില്ലാ എന്നും ജോസ് കെ.മാണി എം.പി ചൂണ്ടിക്കാട്ടി. സംസ്ഥാനസര്‍ക്കാര്‍ വൈദ്യുതിയും പെട്രോള്‍ ഡീസലിനും ഏര്‍പ്പെടുത്തിയിട്ടുള്ള സെസ് ഉള്‍പ്പെടെയുള്ള അധിക നികുതി പിന്‍വലിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, യൂത്ത് ഫ്രണ്ട് (എം) ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, സാജന്‍ തൊടുക, ജെയ്സണ്‍ ജോസഫ്, ബിജു കുന്നേപ്പറമ്പന്‍, ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, സുമേഷ് ആന്‍ഡ്രൂസ്, ബിജു ടി.ഡിക്രൂസ്, ആന്‍റണി കളമ്പുകാടന്‍, സാബു കണിപ്പറമ്പില്‍, തോമസ് കോട്ടൂര്‍, ഷാജി പുളിമൂടന്‍, സിറിയക് ചാഴികാടന്‍, അജിത് മുതിരമല, ജോയ്സി കാപ്പന്‍, സജി തടത്തില്‍, ജോളി മടുക്കക്കുഴി, ഗൗതം എന്‍.നായര്‍, ജെയ്സണ്‍ ഞൊങ്ങിണി, ഷെയിന്‍ ജോസഫ്, ജോയി ചെറുപുഷ്പം എം.കെ. ചന്ദ്രന്‍, റെജി ആറാക്കല്‍, കുഞ്ഞുമോന്‍ മാടപ്പാട്ട്, മനു പാമ്പാടി, ശ്രീകാന്ത് എസ്. ബാബു, ഷിനു പാലത്തിങ്കല്‍, സോജന്‍ വിളങ്ങാട്, സിജോ പ്ലാത്തോട്ടം, അഖില്‍ ഉള്ളംപള്ളില്‍, ജോണ്‍സ് മാങ്ങാപ്പള്ളില്‍, അനീഷ് കൊക്കര, രൂപേഷ് ഏബ്രഹാം, അനീഷ് തോരണം, റെനീറ്റോ താന്നിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment