Advertisment

കോഴിക്കോട് പ്രവാസിയുടെ സ്ഥാപനം പൂട്ടിക്കാനിറങ്ങിയ ജോയ് മാത്യു മറ്റൊരു പ്രവാസി ആത്മഹത്യ ചെയ്തപ്പോള്‍ രാഷ്ട്രീയക്കാര്‍ക്കും പ്രവാസി സംഘടനകള്‍ക്കുമെതിരെ രംഗത്ത്: അവസരവാദമേ ... താങ്കളോ .... ജോയ് മാത്യുവെന്ന് ട്രോളന്മാരും

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കോഴിക്കോട് പ്രവാസിയുടെ സ്ഥാപനം പൂട്ടിക്കാനുള്ള സമരം ഉത്ഘാടനം ചെയ്തശേഷം കയ്യടി വാങ്ങാനായി പ്രവാസികളുടെ സംരംഭങ്ങളെ അട്ടിമറിയ്ക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ നടന്‍ ജോയ് മാത്യുവിന് പരക്കെ വിമര്‍ശനം.

Advertisment

കണ്ണൂരില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ നിരാശനായി പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു ഫെയ്സ്ബുക്കിലൂടെ ജോയ് മാത്യുവിന്റെ രോക്ഷപ്രകടനം. സമകാലിക സംഭവങ്ങളില്‍ കയ്യടി നേടാനുള്ള പ്രതികരണങ്ങളുമായി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജോയ് മാത്യു. അത്തരം ഒരു പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസത്തേത്.

publive-image

രാഷ്ട്രീയക്കാര്‍ സഹായം ചോദിച്ചും ഫണ്ട് പിരിവിനായും ഗള്‍ഫില്‍ ചെന്നിറങ്ങുമ്പോള്‍ യാതൊരുളുപ്പുമില്ലാതെ പൂമാലയിട്ട് സ്വീകരിക്കുന്ന പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടതെന്നായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്.

എന്നാല്‍ കുവൈറ്റിലെ പ്രവാസിയായ കോഴിക്കോട് വേങ്ങര സ്വദേശി റെജിയുടെ സര്‍വീസ് സ്റ്റേഷന്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ചില പ്രാദേശിക രാഷ്ട്രീയ തട്ടിപ്പുകാര്‍ നടത്തിയ സമരം ഉത്ഘാടനം ചെയ്തത് ജോയ് മാത്യുവായിരുന്നു. കോര്‍പറേഷന്‍ അനുമതി നല്‍കിയ സ്ഥാപനം തുറക്കാന്‍ അനുവദിക്കില്ലെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം ഉത്ഘാടനം ചെയ്ത് പരിസര മലിനീകരണത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചാണ് അദ്ദേഹം മടങ്ങിയത്.

റെജിയുടെ സ്ഥാപനത്തിനെതിരെയുള്ള ഉപരോധം ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ് സമാന സാഹചര്യത്തില്‍ 15 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ മനംനൊന്ത് പ്രവാസി ഉടമ സാജന്‍ ആത്മഹത്യ ചെയ്തത്. ഇതോടെ ജനവികാരം പ്രാദേശിക രാഷ്ട്രീയക്കാര്‍ക്കെതിരായി.

അതോടെ രാഷ്ട്രീയക്കാരെ വിമര്‍ശിച്ച് കയ്യടി നേടാനായിട്ടായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്‌.

എന്നാല്‍ വേങ്ങരയില്‍ റെജിയുടെ സ്ഥാപനത്തിന് മുമ്പിലെ സമരം ഉത്ഘാടനം ചെയ്തത് രാഷ്ട്രീയക്കാരായിരുന്നില്ല, സിനിമാക്കാരനായിരുന്നു എന്നാണ് പ്രവാസികള്‍ പറയുന്നത്. ആ സിനിമാക്കാരന്‍ ഇതേ ജോയ് മാത്യുവും. അവസരവാദം സിനിമക്കാര്‍ക്കും ചേര്‍ന്നതല്ലെന്ന വിമര്‍ശനമാണ് പ്രവാസികള്‍ ഉന്നയിക്കുന്നത്.

Advertisment