Advertisment

പെട്രോൾ ഡീസൽ വില നിയന്ത്രിക്കാൻ അധിക നികുതി പിൻവലിക്കണം: കെ.എം മാണി

New Update

തിരുവനന്തപുരം:  കേരളത്തിൽ പെട്രോൾ ഡീസൽ വില നിയന്ത്രിക്കുവാൻ സംസ്ഥാന സർക്കാർ അധിക നികതി പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി ആവശ്യപ്പെട്ടു.

Advertisment

publive-image

പ്രളയക്കെടുതിയിലും , കാർഷിക വില തകർച്ചയിലും , വിലക്കയറ്റത്തിലും ജനങ്ങൾ പൊറുതി മുട്ടുമ്പോൾ സംസ്ഥാന സർക്കാർ പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് സ്വീകരിച്ചു കാണുന്നതെന്ന് കെ.എം മാണി കുറ്റപ്പെഴുത്തി. കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്കു വേണ്ടിയുള്ള ഒത്താശ ഭരണമാണ് കാഴ്ച വയ്ക്കുന്നത്.

കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ വില്പനക്ക് വച്ചിരിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ നിരാശ മാത്രമാണ് ജനങ്ങൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ഫ്രണ്ട് എം സംസ്ഥാ ന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് നടത്തിൽ നടത്തുന്ന 24 മണിക്കർ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ അദ്ധ്യക്ഷത വഹിച യോഗത്തിൽ പാർട്ടി ഹൈ പവർ കമ്മിറ്റി അംഗം റോഷി അഗസ്റ്റിൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.

പാർട്ടി ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, സഹായ ദാസ് നാടാർ, ജോർജ് സി വർഗീസ്‌, സി. ആർ സുനു, ജെയിസ് വെട്ടിയാർ, ജൂണി കുതിരവട്ടം, ജോർഡിൻ കിഴക്കേത്തലക്കൽ, കെ വി കണ്ണൻ , ഡി ശാന്ത കുമാർ, രാജൻ കുളങ്ങര, അൻസാരി പാലയം പറമ്പിൽ, ജോസി പി തോമസ്‌, അഡ്വ. വിജോ തോമസ്‌, സന്തോഷ് അറയ്ക്കൽ, ഷിബു ലൂക്കോസ്, വിപിൻ തോമസ്, എഡ് വിൻ തോമസ് , അഖിൽ ബാബു സതീശൻ മേച്ചേരിൽ , അജയൻ കല്ലമ്പലം, അജു പനക്കൽ, ജയിംസ് പെരുമാംകുന്നേൽ, റെജി ആറാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment