പാലക്കാട്: ലോക്സഭയിലേക്കുള്ള സംവരണ മണ്ഡലമായ ആലത്തൂരില്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ മത്സരിച്ചേക്കും. വരുന്ന തെരഞ്ഞെടുപ്പോടെ സിറ്റിംഗ് എം പിയായ പി കെ ബിജുവിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. സി പി എമ്മിന്റെ യുവനിര നേതാക്കളില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് പി കെ ബിജു.
ബിജുവിനെ മാറ്റുമ്പോള്‍ മണ്ഡലംകാരനായ കെ രാധാകൃഷ്ണനെ ഇവിടെ മത്സരിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായിട്ടായിരുന്നു രാധാകൃഷ്ണനെ കേന്ദ്ര കമ്മിറ്റിയിലേക്ക് കൊണ്ടുവന്നത്.
സി പി എം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന രാധാകൃഷ്ണന്‍ നാല് തവണ ചേലക്കരയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.