Advertisment

കളത്തട്ട് - കവിതാവതരണം

author-image
admin
Updated On
New Update

ദ്രാവിഡമഹാജനതയുടെ ശരീരാത്മകജ്ഞാനവും ഭക്തിപ്രസ്ഥാനതരംഗവും നവോത്ഥാനധാരകളും ആധുനീകതയുമൊക്കെ ഇടകലർന്ന ഒരു ചരിത്രപരിസരത്തിലൂടെ കടന്നുവന്ന മലയാള കവിതയുടെ വർത്തമാനകാലസന്നിവേശങ്ങളിൽ അവതരണത്തിന്റെ അംശങ്ങൾ ഏതൊക്കെ വിധമാണ് തുടർന്ന് പോരുന്നത് എന്ന ചോദ്യമാണ് പ്രധാനമായും 'കളത്തട്ട്' എന്ന പേരിലുള്ള ക്യൂററ്റോറിയൽ കവിതാവതരണ പദ്ധതിയിലൂടെ ലക്‌ഷ്യം വക്കുന്നത്.

കവിതയിൽ തന്നെ ഉൾച്ചേർന്ന രാഷ്ട്രീയ ബോധത്തിന്റെ അവതരണ ശ്രമങ്ങളും അവതരണത്തിലൂടെ രൂപമെടുക്കുന്ന കവിതയുടെ രാഷ്ട്രീയവും സൗന്ദര്യപരവുമായ സാധ്യതകളും ഈ കവിതാപരിപാടി ലക്‌ഷ്യം വക്കുന്നു.

ഇന്ന് (22-01-2020) വൈകിട്ട് 5.45 എസ്. കലേഷ് പ്ലാവിന്റെ കഥ, കോഴി കൃഷി എന്നീ രണ്ടു കവിതകളാണ് അവതരിപ്പിക്കുക. 'മഹാദേവി അക്കൻ മീൻ വെട്ടുമ്പോൾ', മൂന്ന് ദിവസത്തെ പരോൾ', 'പാൻ ഒപ്റ്റിക്കോൺ' എന്നീ കവിതകളാണ് കവയത്രി ആശാലത അവതരിപ്പിക്കുക. പ്രശസ്ത കവി കെ. ജി. എസും ഇന്നത്തെ കളത്തട്ടിൽ കവിതയുമായി എത്തുന്നുണ്ട്.

Advertisment