Advertisment

2019 പ്രളയ പുനരധിവാസ പദ്ധതി: വ്യാപാരികളെ നെഞ്ചോട് ചേർത്ത് പീപ്പിൾസ് ഫൗണ്ടേഷൻ

New Update

ശ്രീകണ്ഠപുരം:  പ്രളയക്കെടുതിക്കിരയായ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തെയും, ചെങ്ങളായിയിലെയും വ്യാപാരികൾക്ക് സഹായ ഹസ്തവുമായി പീപ്പിൾസ് ഫൗണ്ടേഷൻ.

Advertisment

മേഖലയിൽ 2019 പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച 136 ചെറുകിട കച്ചവടക്കാർക്കുള്ള പുനരധിവാസ പദ്ധതി സമർപ്പണം കെ സുധാകരൻ എം പി നിർവ്വഹിച്ചു.

publive-image

സർക്കാർ സഹായങ്ങൾ പോലും പരിമിതമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രത്യാശ നൽകുന്നത് പീപ്പിൾസ് ഫൗണ്ടേഷൻ പോലുള്ള ജനസേവന സംരംഭങ്ങളാണെന്ന് കെ സുധാകരൻ എം.പി അഭിപ്രായപ്പെട്ടു.

പ്രളയ പുനരധിവാസ പദ്ധതി സമർപ്പണം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ MK മുഹമ്മദലി നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സി സി മാമു ഹാജി, വ്യാപാര വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം പി സുഗുണൻ എന്നിവർ ഏറ്റുവാങ്ങി.

പ്രളയബാധിത വ്യാപാരികൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ നൽകുന്ന രണ്ടാം ഘട്ട പദ്ധതി വിതരണമാണിത്. 30 ലക്ഷം രൂപയുടെ സഹായമാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കായി നൽകിയത്.

വ്യാപാരി സംഘടനകളുടെ സഹായത്തോടെ പീപ്പിൾസ് ഫൗണ്ടേഷൻ സന്നദ്ധ പ്രവർത്തകർ നേരിട്ട് സർവ്വേ നടത്തിയാണ് അർഹരായവരെ കണ്ടെത്തിയത്. ഒന്നാം ഘട്ടത്തിൽ മലപ്പുറത്തെ നിലമ്പൂർ മേഖലയിൽ 90 ലക്ഷം രൂപയുടെ പദ്ധതി സമർപ്പണം 2019 ഡിസംബറിൽ നടന്നിരുന്നു.

പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം അബ്ദുൽ മജീദ് പ്രൊജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജോ.സെക്രട്ടറി സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു.

ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പി പി രാഘവൻ, വൈസ് ചെയർമാൻ നിഷിത റഹ് മാൻ, ജമാഅത്തെ ഇസ് ലാമി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സാജിദ് നദ് വി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് സൈനുദ്ധീൻ കരിവള്ളൂർ,

നഗരസഭാ കൗൺസിലർമാരായ എ.പി മുനീർ, വി.പി സന്തോഷ്, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ കെ.കെ ഫിറോസ്, എം.ജലാൽ ഖാൻ, സി.സി മാമു ഹാജി, എം.പി സുഗുണൻ, കെ.എം.പി റിഷാന, ഫിദ എന്നിവർ സംസാരിച്ചു.

ജനറൽ കൺവീനർ കെ.പി ആദം കുട്ടി സ്വാഗതവും, ഷാജഹാൻ നന്ദിയും പറഞ്ഞു.

Advertisment