Advertisment

അത്യാസന്ന നിലയിലുള്ള ഒരു വയസ്സ് ഉള്ള കുഞ്ഞിനെ ബോഗിയില്‍ നിന്നും ഇറക്കി വിട്ടു മരണപ്പെടാന്‍ ഇടയായ സംഭവം ടിടിഇമാര്‍ ക്കെതിരെ നരഹത്യ ക്ക് കേസ് എടുക്കണം; ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍ഗോഡ്:  റെയില്‍വേ ടിടിഇ ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത നിലപാട് മൂലം ഒരു കുഞ്ഞ് ട്രൈയിനില്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍ഗോഡ് ജില്ല കമ്മിറ്റി കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് മുമ്പില്‍ പ്രതിഷേധധര്‍ണ്ണ സംഘടിപ്പിച്ചു.

Advertisment

publive-image

ഇത് സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നരഹത്യ കേസ് നടപടി എടുക്കണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിച്ച സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് റെയില്‍വേ വകുപ്പ് മന്ത്രി വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും ബാലാവകാശ കമ്മീഷന് മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതിയും നിവേദനവും സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ജില്ല പ്രസിഡണ്ട് മൊയിതീന്‍ പൂവടുക്ക അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുനില്‍ മളിക്കാല്‍ ജില്ലാ ഭാരവാഹികളായ കാലിദ് പൊവ്വല്‍ മനു മാത്യു ബന്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ട്രഷറര്‍ ജയപ്രസാദ് ബേഡകം സ്വാഗതവും റെമീസ് തെക്കില്‍ നന്ദിയും പറഞ്ഞു.

Advertisment