Advertisment

കാസര്‍കോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അരുംകൊല: രാഹുല്‍ ഗാന്ധി കേരളാ നേതാക്കളുമായി ഫോണില്‍ സംസാരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരും കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി കേരളാ നേതാക്കളെ ഫോണില്‍ വിളിച്ച് ഞെട്ടലും ദുഖവും അറിയിച്ചു.

Advertisment

publive-image

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ രാഹുല്‍ഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ദുഖം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ അതിന് കഴിഞ്ഞില്ല. ശവസംസ്‌കാരത്തിന് ശേഷം കുടംബാംഗങ്ങളോട് സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഐ ഐ സി സി ജനറല്‍ സെക്രട്ടരി കെ സി വേണുഗോപാല്‍ കെ സി ജോസഫ് എം എല്‍ എ എന്നിവര്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച വേളയിലാണ് രാഹുല്‍ ഗാന്ധി അവരോട് ഫോണില്‍ സംസാരിച്ചത്.

നേരത്തെ രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററിലൂടെ ക്രൂരമായി ഈ കൊലപാതകത്തെ അപലപിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മുന്‍ മന്ത്രി എ പി അനില്‍കുമാര്‍ എം എല്‍ എ മാരായ അന്‍വര്‍ സാദത്ത്, ശബരീനാഥ്, ഷാഫി പറമ്പില്‍ എന്നിവരും നേതാക്കളോടൊപ്പം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു.

Advertisment