Advertisment

സി എം അബ്ദുല്ല മൗലവി വധം: സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് കേസ് അന്വേഷിക്കണം - പി.ഡി.പി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട്:  സി.എം. അബ്ദുല്ല മൗലവി വധം, സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ടൗണുകള്‍ കേന്ദ്രീകരിച്ച് സമര സായാഹ്നം എന്ന പരിപാടി സംഘടിപ്പിക്കാന്‍ പി.ഡി.പി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം ആഗസ്ത് 9ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മേല്‍പ്പറമ്പ് ടൗണില്‍ നടക്കും.

Advertisment

വിവിധ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംബന്ധിക്കും. പരിപാടി സമസ്ത കേന്ദ്ര വൈസ് പ്രസിഡന്‍റ് യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും.

ഈ ആവശ്യമുന്നയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി, വിവിധ വകുപ്പുമന്ത്രിമാര്‍ എന്നിവരെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിക്കുവാനും തീരുമാനിച്ചു.

യോഗത്തില്‍ റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. ബഷീര്‍ കുഞ്ചത്തൂര്‍ ഉദ്ഘാടനം ചെയ്തു.

കെ.പി. മുഹമ്മദ് ഉപ്പള, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, യൂനുസ് തളങ്കര, കുഞ്ഞിക്കോയ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, സിദ്ദീഖ് ബത്തുല്‍, കെ.പി.റഷീദ് തൃക്കരിപ്പൂര്‍, മൂസ അടുക്കം, സിദ്ദീഖ് മഞ്ചത്തടുക്ക, ഖാലിദ് എസ്.പി നഗര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക സ്വാഗതവും ആബിദ് മഞ്ഞംപാറ നന്ദിയും പറഞ്ഞു.

Advertisment