Advertisment

ഓലമേഞ്ഞ ഈ ഒറ്റമുറി കുടിലിലെ കൊച്ചുകുടുംബത്തിന്റെ എല്ലാപ്രതീക്ഷയേയും വാള്‍ തലപ്പ് കൊണ്ട് സിപിഎം അരിഞ്ഞു വീഴ്ത്തുകയായിരുന്നു. കൊലയാളി പാര്‍ട്ടിയായ സിപിഎം കേരളത്തെ വേദനിപ്പിക്കുകയാണ് - രമേശ്‌ ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോഡ്: ഓലമേഞ്ഞ കുടിലിലെ കൊച്ചുകുടുംബത്തിന്റെ എല്ലാപ്രതീക്ഷയേയും വാള്‍ തലപ്പ് കൊണ്ട് സിപിഎം അരിഞ്ഞു വീഴ്ത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട്ട് വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ രമേശ്‌ ചെന്നിത്തല കുറിച്ചു.

Advertisment

publive-image

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

കാസര്‍ഗോഡ് സിപിഎമ്മിന്റെ അരുംകൊലയില്‍ ജീവന്‍ നഷ്ടമായ കൃപേഷിന്റെ വീട്ടിലെത്തി. വീടെന്നു പറഞ്ഞാല്‍ ഓലമേഞ്ഞ കുടില്‍. ഈ ഒറ്റമുറി കുടിലിലാണ് അടുക്കളയും കിടപ്പുമുറിയും എല്ലാം.

പെയിന്റിങ് തൊഴിലാളി ആയ അച്ഛന്‍ കൃഷ്ണന്‍ കുനിഞ്ഞിരുന്നു കരയുകയാണ്. അമ്മ ബാലാമണിയും രണ്ട് സഹോദരിമാരും നാട്ടുകാരും പകച്ചു നില്‍ക്കുകയാണ്. ഈ കൊച്ചുകുടുംബത്തിന്റെ എല്ലാപ്രതീക്ഷയേയും വാള്‍ തലപ്പ് കൊണ്ട് സിപിഎം അരിഞ്ഞു വീഴ്ത്തുകയായിരുന്നു.

ഈ കുടുംബത്തെ സംരക്ഷിക്കേണ്ടതും ചേര്‍ത്തുപിടിക്കേണ്ടതും എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്. കൊലയാളി പാര്‍ട്ടിയായ സിപിഎം കേരളത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. അരപ്പട്ടിണിക്കാരായ ഈ തൊഴിലാളി കുടുംബത്തെ മുഴുപ്പട്ടിണിയിലേക്ക് തള്ളിയിടുകയാണ് സിപിഎം ചെയ്തത്.

Advertisment