Advertisment

മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പരിഗണന അനിവാര്യം: കെ. സി. ബി. സി പ്രൊ ലൈഫ് സമിതി

New Update

കൊച്ചി:  കൊറോണ ഭീതി കാലത്ത് ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും പോലെ സമൂഹത്തിനു വേണ്ടി പ്രയത്നിക്കുന്ന മാധ്യമ പ്രവർത്തകർക്കും മികച്ച പരിരക്ഷ ഉറപ്പാക്കണമെന്ന് കെ.സി.ബി.സി പ്രൊ ലൈഫ് സമിതി.

Advertisment

വാർത്താ ശേഖരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ രാവും പകലും ജോലിയിലാണ്. വേണ്ടത്ര വിശ്രമം പോലും ലഭിക്കാനിടയില്ല. ഹോട്ടലുകൾ അടച്ചതോടെ യഥാസമയം പലയിടത്തും ഭക്ഷണം കിട്ടാനിടയില്ല.

ആരോഗ്യ പ്രവർത്തകരും പോലീസും സ്വീകരിക്കന്നത്ര മുൻകരുതൽപോലും മാധ്യമ പ്രവർത്തകർക്ക് സ്വീകരിക്കാൻ പരിമിതികളുണ്ട്. എന്നാൽ സ്വന്തം ആരോഗ്യം മറന്ന് പലയിടത്തു നിന്നും നൽകുന്ന വാർത്തകളാണ് നമ്മുടെ സമൂഹത്തിന് തുണയും മുൻ കരുതലുമാകുന്നത്.

ഈ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകർക്ക് എല്ലാ പിന്തുണയും പരിരക്ഷയും നൽകാൻ പൊതു സമൂഹവും സർക്കാരും തയ്യാറാകണമെന്ന് കെ സി ബി സി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് ചൂണ്ടിക്കാട്ടി.

കോവിഡ് പ്രത്യേക ഇൻഷുറൻസ് പരിരക്ഷ മാധ്യമ മേഖലയ്ക്കും ബാധകമാക്കുന്നത് ഉചിതമായിരിക്കും. ഒപ്പം സുരക്ഷ പരിഗണിച്ച് പ്രത്യേക മാർഗനിർദേശങ്ങളും നൽകണം.

പത്രവിതരണം സുഗമമാകണം. മാധ്യമങ്ങളെയോ മാധ്യമ പ്രവർത്തകരെയൊ തടയുന്ന സാഹചര്യം ഒരിടത്തും ഉണ്ടാകരുത്. സുരക്ഷയെക്കരുതി ഭൂരിഭാഗം പേരും കുടുംബത്തിനൊപ്പം കഴിയുമ്പോൾ, അതിന് കഴിയാതെ വിവിധ സ്ഥലങ്ങളിൽ ജോലിയിൽ കഴിയുന്ന മാധ്യമ പ്രവർത്തകരോടുള്ള ഐക്യദാർഡ്യം അറിയിക്കുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാധ്യമ പ്രവർത്തകർക്ക് എല്ലാ പിന്തുണയും ആനുകൂല്യങ്ങളും പ്രത്യേകം പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എഡിറ്റർ മുതൽ ഏജൻസി വരെയുള്ള വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഈ സാഹചര്യത്തിൽ, മാധ്യമ മേഖലയെ അവശ്യസേവന മേഖലയായി പ്രഖാപിക്കുകയും പ്രത്യേക ഇൻഷുറൻസ് അടക്കമുള്ള പരിരക്ഷ ഉറപ്പുവരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

Advertisment