Advertisment

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഫാസിസ്റ്റ് തന്ത്രം വില പോകില്ല: കെ.സി.വൈ.എം.

New Update

കോട്ടയം:  രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം വില പോകില്ല എന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി.

Advertisment

പൗരത്വ ബില്ലിന്റെ പേരില്‍ ജനാധിപത്യ പ്രക്രിയയെ തന്നെ തകിടം മറിക്കുന്ന രീതിയില്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അപഹാസ്യവും അപക്വവുമാണെന്ന് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ അഭിപ്രായപ്പെട്ടു.

publive-image

രാജ്യത്ത് ഇനി ഒരു കലാപമോ മതത്തിന്റെ പേരിലുള്ള അക്രമങ്ങളോ ഉണ്ടാകാതെ ഇരിക്കാന്‍ കെ.സി.വൈ.എം. പ്രവര്‍ത്തകര്‍ സദാ ജാഗരൂകരായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണെന്ന നിലയില്‍ നിന്ന് മതത്തിന്റെ പേരില്‍ വിവേചനം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമ സംവിധാനങ്ങള്‍ ക്രിയാത്മകമായി ഇടപെടണമെന്നും നാനാത്വത്തില്‍ ഏകത്വം എന്ന സവിശേഷത പേറുന്ന നമ്മുടെ രാജ്യത്തെ മതത്തിന്റെ പേരില്‍ ഒരു വിഭജനത്തിന് അനുവദിക്കുകയില്ല എന്നും കെ.സി.വൈ.എം. സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ബിജോ പി, ബാബു, ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, ടീന കെ. എസ്., ഷാരോണ്‍ കെ. റെജി, സി. റോസ് മെറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment