Advertisment

കെ.സി.വൈ.എം. കര്‍മ്മപദ്ധതി പ്രകാശനവും പ്രവര്‍ത്തനവര്‍ഷ ഉദ്‌ഘാടനവും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കൊച്ചി/ കോട്ടയം:  കേരള കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം. ന്റെ കര്‍മ്മപദ്ധതി പ്രകാശനവും പ്രവര്‍ത്തനവര്‍ഷ ഉദ്‌ഘാടനവും ഫെബ്രുവരി 24-ാം തീയതി ഞായറാഴ്‌ച നടത്തപ്പെടും.

Advertisment

താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തില്‍ തോട്ടുംമുക്കം സെന്റ്‌ തോമസ്‌ ഫൊറോന പള്ളിയില്‍ വച്ച്‌ നടക്കുന്ന പരിപാടിക്ക്‌ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ്‌ സിറിയക്‌ ചാഴിക്കാടന്‍ അദ്ധ്യക്ഷത വഹിക്കുകയും താമരശ്ശേരി രൂപത ബിഷപ്പ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ ഉദ്‌ഘാടനം ചെയ്യുകയും ചെയ്യും.

"സ്‌നേഹത്തില്‍ ഒന്നായി യുവത കരുണയ്‌ക്കും സാക്ഷ്യത്തിനും" എന്നതാണ്‌ പ്രധാന ആപ്‌തവാക്യമായി കെ.സി.വൈ.എം. സംസ്ഥാനസമിതി തിരഞ്ഞെടുത്തിരിക്കുന്നത്‌. മതേതരമൂല്യങ്ങളുടെ സംരക്ഷണം, നവമാധ്യമ മുന്നേറ്റം, മാലിന്യ സംസ്‌കരണം, യുവജനസിനഡും തുടര്‍പഠനങ്ങളും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി വിപുലമായ കര്‍മ്മപദ്ധതികള്‍ക്കാണ്‌ കെ.സി.വൈ.എം. രൂപം നല്‌കിയിരിക്കുന്നത്‌.

ജൂലൈ മാസത്തിനു മുമ്പായി യൂണിറ്റുകളുടെ ശാക്തീകരണം ലക്ഷ്യം വച്ചുകൊണ്ട്‌ കേരളത്തിലെ 32 രൂപതകളെ നാല്‌ സോണുകളായി തിരിച്ച്‌ എല്ലാ യൂണിറ്റ്‌ ഭാരവാഹികളുടെ വിപുലമായ നേതൃസമ്മേളനങ്ങള്‍ക്ക്‌ സംസ്ഥാനസമിതി പദ്ധതിയിട്ടു വരുന്നു.

ഉദ്‌ഘാടന സമ്മേളനത്തിന്‌ കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള യുവജനപ്രതിനിധികള്‍ പങ്കെടുക്കും എന്ന്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു അറിയിച്ചു.

Advertisment