Advertisment

പ്രചോദിനി-2019 കെ.സി.വൈ.എം. സംസ്ഥാനതല വനിത ക്യാമ്പിന് ഇന്ന് തുടക്കം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കെ.സി.വൈ.എം. സംസ്ഥാനസമിതി വിജയപുരം രൂപതയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല വനിത ക്യാമ്പ് 'പ്രചോദിനി-2019' ന് ഇന്ന് കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ തുടക്കം കുറിക്കും.

Advertisment

കേരളത്തിലെ 32 രൂപതകളില്‍ നിന്നായി 150-ഓളം യുവതികള്‍ പങ്കെടുക്കുന്ന ക്യാമ്പ് കോട്ടയം എം. പി. തോമസ് ചാഴിക്കാടന്‍ ഉദ്ഘാടനം ചെയ്യും.

യുവതികളുടെ ശാക്തീകരണത്തിനും സംഘാതമായ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ കാലഘട്ടത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തും വെല്ലുവിളികള്‍ തിരിച്ചറിഞ്ഞുകൊണ്ടും വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് എന്ന് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ അറിയിച്ചു.

ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, നിഷ ജോസ്, സിസ്റ്റര്‍ നോര്‍ബട്ട സി. ടിസി., ഡോ. അഭിരാമി തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കും. മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പ് ഞായറാഴ്ച അവസാനിക്കും. സമാപന സമ്മേളനം സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കുമാരി ചിന്താ ജെറോം ഉദ്ഘാടനം ചെയ്യും.

ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ബിജോ പി. ബാബു, കുമാരി ഡെലിന്‍ ഡേവിഡ്, സിസ്റ്റര്‍ റോസ് മെറിന്‍ എസ്.ഡി. തുടങ്ങിയവര്‍ സംസാരിച്ചു.

ടീന കെ.എസ്., കുമാരി റോസ്‌മോള്‍ ജോസ്,  ഡെനിയ സിസി ജയന്‍, സിസ്റ്റര്‍ റാണി സി.എം.എം., ഫാ. ജോണ്‍ വിയാനി, വര്‍ഗ്ഗീസ് മൈക്കിള്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കും.

Advertisment