Advertisment

കോവിഡ് 19: സന്നദ്ധ പ്രവർത്തനങ്ങളുമായി കെ സി വൈ എം

New Update

കോട്ടയം:  രാജ്യം മുഴുവൻ ലോക് ഡൗൺ ആയിരിക്കുന്ന പശ്ചാത്തലത്തിൽ, കിടപ്പ് രോഗികൾക്ക് സഹായഹസ്തവുമായി കെ സി വൈ എം.

Advertisment

ഡിസ്ട്രിക്റ്റ് ലീഗൽ സർവ്വീസ് അതോറിറ്റിയുമായും, നിറനാട് പദ്ധതിയുമായും കൈകോർത്തു കൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയഷന്റെ പാലിയേറ്റിവ് കെയർ രോഗികൾക്ക് മരുന്നുകൾ എത്തിച്ച് നൽകുന്നതിനായി കെ സി വൈ എം പ്രവർത്തകർ മുന്നിട്ടിറങ്ങുന്നു.

കെ സി വൈ എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലകളിലെ വിവിധ പഞ്ചായത്ത് വാർഡുകളിലും, കോർപ്പറേഷൻ - മുൻസിപാലിറ്റി ഡിവിഷനുകളിലും സേവനം അനുഷ്ടിക്കുന്നതിനായി വിവിധ രൂപതകളിൽ നിന്നായി പ്രവർത്തകർ രജിസ്റ്റർ ചെയ്തു.

പ്രാദേശിക അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലായി സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. ആദ്യ ഘട്ടത്തിൽ കടമക്കുടി, ചെല്ലാനം പഞ്ചായത്തുകളിൽ നിന്നുള്ള പ്രവർത്തകർ മരുന്ന് വിതരണം ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ച് സാമൂഹിക സന്നദ്ധ സേനയിലേക്ക് വിവിധ ജില്ലകളിൽ നിന്നായി 4000 കെ സി വൈ എം പ്രവർത്തകർ രജിസ്റ്റർ ചെയ്തു.

കൂടാതെ മാസ്ക്, സാനിറ്റൈസർ എന്നിവയുടെ നിർമ്മാണവും വിതരണവും, ഭക്ഷ്യവസ്തുക്കളുടെ വിതരണം എന്നിവയുമായി വിവിധ രൂപതകളിലെ കെ സി വൈ എം ഘടകങ്ങൾ സന്നദ്ധ പ്രവർത്തനത്തിൽ സജീവമായി നിൽക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനും തുടർ പ്രവർത്തനങ്ങൾക്കും കെ സി വൈ എം യുവജനങ്ങൾ സജ്ജരാണെന്നു സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു അറിയിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ജെയ്സൻ ചക്കേടത്ത്, ലിമിന ജോർജ്ജ്, അനൂപ് പുന്നപ്പുഴ, ലിജീഷ് മാർട്ടിൻ, ഡെനിയ സിസി ജയൻ, സിബിൻ സാമുവൽ, അബിനി പോൾ, ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, അസിസ്റ്റൻറ് ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Advertisment