Advertisment

യുവജനങ്ങള്‍ കാലഘട്ടത്തിന്റെ മിഷനറിമാരാവാന്‍ വിളിക്കപ്പെട്ടവര്‍: ബിഷപ്പ് ക്രിസ്തുദാസ്

New Update

കോട്ടയം:  യുവജനങ്ങള്‍ കാലഘട്ടത്തിന്റെ മിഷനറിമാരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ്.

Advertisment

കെ.സി.വൈ.എം. സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ കെ.സി.ബി.സി. ആസ്ഥാന കാര്യാലയത്തില്‍ വച്ചു നടന്ന കെ.സി.വൈ.എം. ന്റെ രൂപതാ ഡയറക്ടര്‍ ആനിമേറ്റര്‍മാരുടെ സംയുക്തസമ്മേളനം ആത്മ 2020 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

പൗരത്വത്തിന്റെ പേരില്‍ നടത്തപ്പെടുന്ന ആസൂത്രിതമായ കലാപങ്ങള്‍ അപലപനീയമാണെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു സംസാരിച്ചു.

കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ നിന്നായി കെ.സി.വൈ.എം. ഡയറക്ടര്‍ അച്ചന്മാരും ആനിമേറ്റര്‍ സിസ്റ്റര്‍മാരും പങ്കെടുത്തു. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കല്‍, കെ.സി.ബി.സി. ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു സി.എസ്.റ്റി., സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജെയ്‌സന്‍ ചക്കേടത്ത്,

ലിമിന ജോര്‍ജ്ജ്, ട്രഷറര്‍ ലിജേഷ് മാര്‍ട്ടിന്‍, സംസ്ഥാന സെക്രട്ടറിമാരായ അനൂപ് പുന്നപ്പുഴ, സിബിന്‍ സാമുവല്‍, അബിനി പോള്‍, ഡെനിയ സിസി ജയന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍ എന്നിവര്‍ സംസാരിച്ചു.

Advertisment