Advertisment

തമ്മില്‍ തല്ലിനിടെ കേരളാ കോണ്‍ഗ്രസ് നേതാക്കളെ ലക്‌ഷ്യംവച്ച് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം പുനസംഘടിപ്പിക്കുന്നു. മലയാളിയായ കര്‍ണ്ണാടക നേതാവ് ഡി കെ ബ്രിജേഷിനെ കേന്ദ്ര നിരീക്ഷകനായി നിയോഗിച്ചു !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ തല്ലി ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനിടെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാന്‍ ലക്‌ഷ്യം വച്ച് കോണ്‍ഗ്രസ് നീക്കം തുടങ്ങി.

Advertisment

നിര്‍ജ്ജീവമായി കിടന്നിരുന്ന കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗത്തെ പ്രമുഖ ക്രിസ്ത്യന്‍ നേതാവിനെ അമരത്ത് കൊണ്ടുവന്നു പുനരുജ്ജീവിപ്പിക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.  ഇതിനായി കര്‍ണ്ണാടക ന്യൂനപക്ഷ വകുപ്പിന്റെ വൈസ് ചെയര്‍മാനും മലയാളിയുമായ ഡി കെ ബ്രിജേഷിനെ കേന്ദ്ര നിരീക്ഷകനായി നിയമിച്ചുകഴിഞ്ഞു.

publive-image

കഴിഞ്ഞ 10 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷ പദവി മുസ്ലീം സമുദായത്തിനായിരുന്നു.  കേരളാ കോണ്‍ഗ്രസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പ്രമുഖ ക്രിസ്ത്യന്‍ നേതാവിനെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് സംഘടന ഉടച്ചുവാര്‍ക്കാനാണ് ബ്രിജേഷിന്റെ നീക്കം.

2015 മുതല്‍ കര്‍ണ്ണാടക ന്യൂനപക്ഷ വിഭാഗം വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ബ്രിജേഷിന് ഹൈക്കമാന്റുമായും അടുത്ത ബന്ധമാണുള്ളത്.  കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ തുറന്ന എ ഐ സി സി ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം കോ -  ഓര്‍ഡിനേറ്ററായിരുന്നു.

കര്‍ണ്ണാടക റെമനോറിറ്റി ലീഡര്‍ഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ചുമതലക്കാരന്‍ കൂടിയായ ഡി കെ ബ്രിജേഷിനെ കേരളത്തിലെ നിരീക്ഷകനായി അയയ്ക്കാനുള്ള തീരുമാനം എന്‍ എസ് യു മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായിരുന്ന എ ഐ സി സി ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ നദീം ജാവേദിന്റെതാണ്. ഇക്കാര്യം കെ പി സി സിയെയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പുതിയ ദൗത്യവുമായി ഡി കെ ബ്രിജേഷ് ഈയാഴ്ച തന്നെ കേരളത്തിലെത്തും.

സംഘടനയെ പഴയ രീതിയില്‍ നിര്‍ജ്ജീവമായി തുടരാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടായിരിക്കും ബ്രിജേഷ് സ്വീകരിക്കുക.  ബ്ലോക്ക് തലം മുതല്‍ സംഘടനയെ ഉടച്ചു വാര്‍ക്കാനാണ് ലക്‌ഷ്യം വയ്ക്കുന്നത്.  ഒപ്പം കേരളാ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന സൂചനയുണ്ട്.

രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം സജീവമാണെങ്കിലും കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ന്യൂനപക്ഷ വിഭാഗം അത്ര സജീവമായിരുന്നില്ല.  പകരം മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസുകളുമായിരുന്നു കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ ശക്തി. എന്നാല്‍ ഇനിമുതല്‍ ന്യൂനപക്ഷ വിഭാഗങ്ങളെ കോണ്‍ഗ്രസിലേക്ക് നേരിട്ട് ആകര്‍ഷിക്കുകയെന്നതാകും ലക്ഷ്യം വയ്ക്കുന്നത്.

Advertisment