Advertisment

മലക്കംമറിഞ്ഞ് പി ജെ ജോസഫ്. കെ എം മാണിയെ അപമാനിക്കാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ചാനലുകള്‍ വളച്ചൊടിച്ചു. പാര്‍ലമെന്‍ററി പാര്‍ട്ടിയോ ഹൈപവര്‍ കമ്മിറ്റിയോ ആദ്യം ചേരാം. അവിടെ സമവായമായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിക്കാം. ജോസഫിനെ വെട്ടിലാക്കിയത് ജോസ് കെ മാണി ഇലക്ഷന്‍ കമ്മീഷന് നല്‍കിയ കത്ത് 

New Update

കോട്ടയം:  കേരളാ കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ പി ജെ ജോസഫ് കടുംപിടുത്തം അവസാനിപ്പിച്ച് അനുനയ സന്ദേശവുമായി രംഗത്ത്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ പി ജെ ജോസഫിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം ഇലക്ഷന്‍ കമ്മീഷന് നല്‍കിയ കത്താണ് ജോസഫിനെ വെട്ടിലാക്കിയത്.

Advertisment

ഇലക്ഷന്‍ കമ്മീഷന്‍ നടപടിപ്രകാരം ആര്‍ട്ടിക്കിള്‍ 29 എ പ്രകാരം നിബന്ധന പ്രകാരം പാര്‍ട്ടികള്‍ക്കുള്ളിലെ പദവി തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കാനും ഇടപെടാനും കമ്മീഷന് അധികാരമുണ്ട്‌. പാര്‍ട്ടിക്കുള്ളിലെ തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കാന്‍ കമ്മീഷന് അവകാശമുണ്ട്‌.

publive-image

ആ സാധ്യത ലക്‌ഷ്യം വച്ചായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ കത്ത്.  ഇതുപ്രകാരം കമ്മീഷന്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ പി ജെ ജോസഫ് വെട്ടിലാകും. സംസ്ഥാന കമ്മിറ്റിയില്‍ മൂന്നില്‍ രണ്ടിനടുത്ത് ഭൂരിപക്ഷം ജോസ് കെ മാണിക്കാണ്.  ജോസഫ് കെ എം മാണിയെപ്പോലും അപമാനിക്കുന്ന വിധമുള്ള പ്രസ്താവനയുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനും സി എഫ് തോമസിനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായി മാണി വിഭാഗം തെരഞ്ഞെടുക്കാനാണ് സാധ്യത.

അങ്ങനെ വന്നാല്‍ ലയന സമയത്തെ എഗ്രിമെന്റ് പ്രകാരം ജോസഫിന് കെ എം മാണിയുടെ കാലത്ത് നല്‍കിയ അതേ പദവികളില്‍ തുടരേണ്ടി വരും. അനുനയത്തിനാണെങ്കില്‍ പി ജെ ജോസഫിനെ പാര്‍ട്ടി ലീഡറായി അംഗീകരിക്കാന്‍ ഇപ്പോഴും ജോസ് കെ മാണി ഒരുക്കമാണ്.

ഈ സാഹചര്യത്തിലാണ് ഇന്നലെ ജോസ് കെ മാണിക്കെതിരെ നടത്തിയ പരാമര്‍ശം തിരുത്തി പി ജെ ജോസഫ് ഇന്ന് രംഗത്ത് വന്നത്. ജോസ് കെ മാണിയെ അധിക്ഷേപിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതുമാണെന്നായിരുന്നു ജോസഫിന്റെ പ്രതികരണം. മാത്രമല്ല, താനാണ് ചെയര്‍മാന്‍ എന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

publive-image

ഇന്ന് നിഷേധിച്ച കാര്യങ്ങളെല്ലാം ഇന്നലെ ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പി ജെ ജോസഫ് വ്യക്തമായി പറഞ്ഞത് തന്നെയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ജനം കേട്ടതുമാണ്.

എന്നാല്‍ പെട്ടെന്ന് ജോസഫ് ചുവടുമാറ്റിയതിനു പിന്നില്‍ ഇലക്ഷന്‍ കമ്മീഷന്റെ ഇടപെടലും സംസ്ഥാന കമ്മിറ്റി വിളിക്കേണ്ടി വരുമെന്ന സാഹചര്യവുമാണ്. സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന ജോസഫിന്റെ നിലപാടിനെ യു ഡി എഫിലെ ഘടകകക്ഷികളും കോണ്‍ഗ്രസ് നേതൃത്വവും നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ജോസഫ് യു ഡി എഫില്‍ ഒറ്റപ്പെടുന്നതാണ് സാഹചര്യം.

publive-image

നിലപാട് മയപ്പെടുത്തി ജോസഫ്

പാര്‍ലമെന്‍ററി പാര്‍ട്ടിയോ ഹൈപവര്‍ കമ്മിറ്റിയോ വിളിച്ച് സമവായം ചര്‍ച്ച ചെയ്യാം എന്നാണ് ജോസഫിന്റെ പുതിയ നിലപാട്. അവിടെ സമവായം ഉണ്ടായില്ലെങ്കില്‍ മാത്രം സംസ്ഥാന കമ്മിറ്റി വിളിക്കാം എന്നാണ് ജോസഫ് ഇന്ന് പറഞ്ഞത്. അപ്പോഴും സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള ഭയം അദ്ദേഹം മറച്ചു വയ്ക്കുന്നില്ല.

അതേസമയം, കാര്യങ്ങള്‍ ഇത്ര വൈകിയ സാഹചര്യത്തില്‍ ഇനി സംസ്ഥാന കമ്മിറ്റി വിളിച്ചാല്‍ മതിയെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. പാര്‍ലമെന്‍ററി പാര്‍ട്ടി അംഗങ്ങളും ഹൈപവര്‍ കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റിയില്‍ അംഗങ്ങളാണ്.

kerala congress new pala ele
Advertisment