Advertisment

ജോയ് എബ്രാഹത്തിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ജോസ് കെ മാണി ! കോടതി ഉത്തരവ് എത്തും മുമ്പ് ബദല്‍ സംസ്ഥാന കമ്മിറ്റി ചേരാനുള്ള നീക്കത്തിനെതിരെ അച്ചടക്കത്തിന്‍റെ വാളോങ്ങി ജോസ് വിഭാഗം 

New Update

കോട്ടയം:  ബദല്‍ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാനൊരുങ്ങുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രാഹത്തിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ജോസ് കെ മാണി വിഭാഗം. ജോയ് എബ്രാഹത്തെയും ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുത്ത ഉന്നതാധികാര സമിതി അംഗം സാജന്‍ ഫ്രാന്‍സിസിനെയും സസ്പെന്‍ഡ് ചെയ്യാനാണ് നീക്കം.

Advertisment

publive-image

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയിലുള്ള അധികാരങ്ങള്‍ വിനിയോഗിക്കരുതെന്ന് കാട്ടി തൊടുപുഴ മുനിസിഫ് കോടതി ജോസ് കെ മാണി വിഭാഗത്തിനെതിരെ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഉത്തരവ് ഇതുവരെ ജോസ് കെ മാണിക്ക് കൈമാറിയിട്ടില്ല. അതിനു മുമ്പ് ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാനാണ് ജോസ് കെ മാണിയുടെ നീക്കം.

സി എഫ് തോമസ്‌ എം എല്‍ എയുടെ സഹോദരനാണ് സാജന്‍ ഫ്രാന്‍സിസ്. ഇദ്ദേഹത്തെ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ജോസ് കെ മാണി അംഗീകരിച്ചിരുന്നില്ല.

മുമ്പ് കേരളാ കോണ്‍ഗ്രസ് വിട്ട് മറ്റ്‌ ചില പാര്‍ട്ടികളിലും ഇദ്ദേഹം ചേര്‍ന്നിരുന്നു. ഇപ്പോള്‍ ജോസഫ് വിഭാഗം നടത്തുന്ന ബദല്‍ നീക്കങ്ങളില്‍ സജീവവുമാണ് ഇദ്ദേഹം.  അതിനാലാണ് ജോയ് എബ്രാഹത്തിനൊപ്പം സാജന്‍ ഫ്രാന്‍സിസിനെതിരെയും നടപടിക്കൊരുങ്ങുന്നത്.

ജോയ് എബ്രാഹത്തിനെതിരെ നടപടി വേണമെന്ന് ജോസ് കെ മാണി വിഭാഗത്തിന്റെ പൊതുവികാരമായിരുന്നു. കെ എം മാണിക്കൊപ്പം നിന്ന് എം എല്‍ എയും എം പിയുമായ ജോയ്, മാണിയുടെ മരണശേഷമാണ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നത്.

ഇതിനൊപ്പം ചില പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ കൂടി നടപടിക്ക് നീക്കമുണ്ട്.

 

 

Advertisment