Advertisment

അന്‍പത്തിനാല് വര്‍ഷം എംഎല്‍എയായിരുന്ന കെ എം മാണി എന്ന കരുത്തന്റെ അനുസ്മരണ സമ്മേളനം വിളിച്ചത് 150 പേര്‍ക്കിരിക്കാവുന്ന തിരുവനന്തപുരത്തെ ഏറ്റവും ചെറിയ ഹാളില്‍. ക്ഷണിക്കപ്പെട്ടെത്തിയവര്‍ക്ക് വേദിയിലും സദസിലും ഇരിപ്പിടമുണ്ടായില്ല. ഉമ്മന്‍ചാണ്ടിയും രമേശും അതൃപ്തി പുറത്തുകാണിക്കാതിരുന്നപ്പോള്‍ ഓ രാജഗോപാല്‍ പൊട്ടിത്തെറിച്ചു. കെ എം മാണിയെപ്പോലൊരു വലിയ നേതാവിന്റെ അനുസ്മരണം ഇങ്ങനെയായിരുന്നോ നടത്തേണ്ടിയിരുന്നതെന്ന്‍ രാജഗോപാല്‍. സ്വന്തം പാര്‍ട്ടി ആദ്യമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി 

New Update

കോട്ടയം:  കെ എം മാണിയുടെയും കേരളാ കോണ്‍ഗ്രസുകളുടെയും സ്വന്തം തട്ടകമായ കോട്ടയത്ത് നടക്കേണ്ട കെ എം മാണി അനുസ്മരണം തിരുവനന്തപുരത്ത് നന്നേ ചെറിയ ഓഡിറ്റോറിയത്തില്‍ നടത്തിയത് മാണിസാറിനെ അപമാനിക്കാന്‍ വേണ്ടിയായിരുന്നെന്ന വിവാദം കൊഴുക്കുന്നു. മാണി മരിച്ച് അഞ്ചാഴ്ച വരെ ഒരു അനുസ്മരണ സമ്മേളനം പോലും ചേരാന്‍ തയാറാകാതിരുന്ന സംസ്ഥാന നേതൃത്വം ഒടുവില്‍ അത് വിവാദമായപ്പോള്‍ വാശി തീര്‍ക്കാന്‍പോലെ അനുസ്മരണ സമ്മേളനം നടത്തുകയായിരുന്നെന്നായിരുന്നു ആക്ഷേപം.

Advertisment

publive-image

തിരുവനന്തപുരത്തെ 150 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ചെറിയ ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം വിളിച്ചത്. യു ഡി എഫ് നേതാക്കളെയും ഇടത് നേതാക്കളെയും യോഗത്തിനു ക്ഷണിച്ചു. സമ്മേളനശേഷം യോഗം ചേര്‍ന്ന്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നതിനാല്‍ തൊണ്ണൂറോളം ജോസഫ് അനുകൂലികളായ സംസ്ഥാന സമിതി അംഗങ്ങളും ഏതാനും മാണി അനുകൂലികളും യോഗത്തിനെത്തി. ഇതോടെ ഹാള്‍ നിറഞ്ഞു.

ക്ഷണം സ്വീകരിച്ചെത്തിയ നേതാക്കളെ ഇരുത്താന്‍ തക്ക സൗകര്യം സ്റ്റേജില്‍ പോലും ഇല്ലായിരുന്നു. ഹാളിലെ സ്ഥിതി അതിലും ദയനീയമായിരുന്നു. യോഗത്തില്‍ സംസാരിച്ച മുതിര്‍ന്ന നേതാവ് ഓ രാജഗോപാല്‍ സമ്മേളന നടത്തിപ്പിലെ അനിഷ്ടം തുറന്നുപറയാനും മടിച്ചില്ല. കെ എം മാണിയെപ്പോലൊരു ഉന്നത നേതാവിന്റെ അനുസ്മരണം ഇങ്ങനെയാകേണ്ടിയിരുന്നില്ല നടത്തേണ്ടിയിരുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു.

publive-image

ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും അനിഷ്ടം മനസിലുണ്ടായിരുന്നെങ്കിലും അത് തുറന്നു പറഞ്ഞില്ല. സി എഫ് തോമസും ജോസ് കെ മാണിയും റോഷി അഗസ്റ്റിനും എന്‍ ജയരാജും പോലുള്ള നേതാക്കളുടെ മുഖത്ത് തന്നെ അതൃപ്തി വ്യക്തമായിരുന്നു.

മോന്‍സ് ജോസഫും ജോയി എബ്രാഹവുമായിരുന്നു സമ്മേളനത്തിന്റെ പ്രധാന സംഘാടകര്‍. ഇതിങ്ങനെയേ നടക്കാവൂ എന്ന് നിര്‍ബന്ധമുള്ളതുപോലായിരുന്നു ആകെ നടത്തിപ്പ്.

ഗവര്‍ണറെയും മുഖ്യമന്ത്രിയെയും എ കെ ആന്റണിയെയും ഹൈക്കമാന്റ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് വിശാലമായ കെ എം മാണി അനുസ്മരണം സംഘടിപ്പിക്കണമെന്നായിരുന്നു മാണി വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ കെ എം മാണിയുടെ നിര്യാണത്തോടെ ചെയര്‍മാന്റെ താല്‍ക്കാലിക പദവി പി ജെ ജോസഫിനാണ്. യോഗം വിളിക്കേണ്ട ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി കെ എം മാണിയുടെ തണല്‍ ഒന്നുകൊണ്ടുമാത്രം എം എല്‍ എയും എം പിയുമായ ശേഷം മാണിയുടെ മരണത്തോടെ ജോസഫ് ഗ്രൂപ്പിലേക്ക് ചാടിയ ജോയ് എബ്രാഹവുമാണ്.

publive-image

കെ എം മാണി നടപ്പിലാക്കിയ കര്‍ഷക പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി കാരുണ്യ പദ്ധതി വരെ മാണിയുള്ള പേര് പരമാര്‍ശിക്കാതെ ഞങ്ങള്‍ നടപ്പിലാക്കിയ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പി ജെ ജോസഫിന്റെ പ്രസംഗം. ലയന സമയത്തും താന്‍ ചെയര്‍മാനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് പറഞ്ഞ് ചെയര്‍മാനാകാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കാനും ജോസഫ് മറന്നില്ല.

കേരളാ കോണ്‍ഗ്രസിന്റെ പരമോന്നത സമിതി ആയ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ എന്തുകൊണ്ട് ജോസഫ് ഗ്രൂപ്പ് മടികാണിക്കുന്നു എന്നാണു മാണി വിഭാഗത്തിന്റെ ചോദ്യം.

kerala congress new pala ele
Advertisment