Advertisment

കേരളാ കോണ്‍ഗ്രസില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പിളര്‍പ്പ് സാധ്യത മങ്ങുന്നു ! പിളരാന്‍ വേണ്ടത് 4 എംഎല്‍എമാര്‍ ! പാര്‍ട്ടി ആരുടേതെന്ന് ഇലക്ഷന്‍ കമ്മീഷനും തീരുമാനിക്കും ! പാര്‍ട്ടി ആര് പിടിച്ചാലും നിയമസഭയില്‍ ഒന്നിച്ചുനില്‍ക്കാന്‍ സാധ്യത ! 

New Update

കോട്ടയം:  കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പ് സാധ്യത മങ്ങുന്നു.  ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുപ്പ് ജോസ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയ പിന്നാലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി പി ജെ ജോസഫിനെ അംഗീകരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയത് പാര്‍ട്ടി പിടിച്ചാലും കടുത്ത നീക്കത്തിനില്ലെന്നതിന്റെ സൂചനയാണ്.

Advertisment

publive-image

അതിനിടെ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതോടെ നേരത്തെ സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്ന സി എഫ് തോമസ്‌ ജോസഫ് പക്ഷത്തിനൊപ്പം ചേര്‍ന്നു. ഒത്തുതീര്‍പ്പ്‌ സ്ഥാനാര്‍ഥി എന്ന നിലയില്‍ സി പി എമ്മിനെ ചെയര്‍മാനാക്കണമെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ നിലപാട്.

അവസാന നിമിഷം വരെ സി എഫ് തോമസിനും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു.  ആ പ്രതീക്ഷയിലായിരുന്നു ജോസഫിനൊപ്പമെന്ന് വരുത്തിത്തീര്‍ക്കാതെ സി എഫ് തോമസ്‌ സ്വതന്ത്ര നിലപാട് സ്വീകരിച്ചത്. എന്നാല്‍ അത് നടക്കില്ലെന്ന്‍ ഉറപ്പായതോടെ അദ്ദേഹവും ജോസഫിനൊപ്പം ചേരുകയായിരുന്നു.

publive-image

 പിളര്‍പ്പിന് തടസം സാങ്കേതികത്വം !

പാര്‍ട്ടി രണ്ടായാലും ഇല്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ പിളരാന്‍ കഴിയാത്ത അവസ്ഥയാണ് ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങള്‍ക്ക്.  നിയമസഭാ കക്ഷി പിളരണമെങ്കില്‍ മുഖ്യകക്ഷിയില്‍ നിന്ന് 3 ല്‍ 2 പേര്‍ മറുപക്ഷത്തുണ്ടാകണം. ആരാണ് മുഖ്യകക്ഷി എന്ന് തീരുമാനിക്കുന്നത് ചെയര്‍മാന്‍ ആരുടെ പക്ഷത്താണെന്നതാണ്.

നിലവില്‍ ഇരുകൂട്ടരും ചെയര്‍മാന്‍ പദവിയില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ രണ്ടു പക്ഷത്തും അങ്ങനൊരു അംഗബലമില്ല. ജോസിനൊപ്പം 2 എം എല്‍ എമാരും ജോസഫിനൊപ്പം 3 എം എല്‍ എമാരുമാണുള്ളത്.

ഇനി ചെയര്‍മാന്‍ പദവിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ ജോസ് കെ മാണിയെ അംഗീകരിച്ചാല്‍ ജോസഫ് വെട്ടിലാകും. തിരിച്ച് ജോസഫിനെയാണ് അംഗീകരിക്കുന്നതെങ്കില്‍ ജോസ് പക്ഷവും വെട്ടിലാകും.

publive-image

നിയമസാധുത ജോസ് കെ മാണിക്ക്

നിലവിലെ സാഹചര്യത്തില്‍ നിയമപരിരക്ഷ ജോസ് കെ മാണിക്ക് അനുകൂലമാകാനാണ് സാധ്യത. കാരണം സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ 1969 ലെ ഇന്ദിരാഗാന്ധി - നിജലിംഗപ്പ കേസിലെ ഉത്തരവ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ അവകാശമുള്ള സംസ്ഥാന കമ്മിറ്റിയിലെ മൂന്നില്‍ രണ്ടിലേറെപ്പേരുടെ പിന്തുണ ജോസ് കെ മാണിക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫയലിലുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റിലുള്ള 312 പേരാണ് ജോസ് കെ മാണിയെ ചെയര്‍മാനാക്കി തെരഞ്ഞെടുത്ത മീറ്റിംഗില്‍ മിനിട്സില്‍ ഒപ്പിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ആള്‍ക്കൂട്ടമാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന ജോസഫിന്റെ വാദം നിലനില്‍ക്കില്ല.

publive-image

പിളരാന്‍ 4 എം എല്‍ എമാര്‍

അങ്ങനെ വന്നാല്‍ ജോസ് കെ മാണിക്കൊപ്പമുള്ള എം എല്‍ എമാര്‍ ഔദ്യോഗിക പക്ഷമാകും. ആകെ 5 എം എല്‍ എമാരാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. അവരുടെ മൂന്നില്‍ 2 എന്നത് 3.3 ആണ്. ജീവനുള്ളത് വിഭജിക്കുമ്പോള്‍ പൂര്‍ണ്ണ സംഖ്യ മാത്രമേ പരിഗണിക്കൂ.  അതായത് 3.3 എന്നത് പിളരണമെങ്കില്‍ 4 പേര്‍ തികയ്ക്കണം. അത് 2 കൂട്ടര്‍ക്കുമില്ല.

publive-image

സഭയില്‍ രണ്ട് ഇല ഒന്നാകും

ജോസ് കെ മാണിക്കാണ് പാര്‍ട്ടി പിടിക്കാനുള്ള മത്സരത്തില്‍ വിജയമെങ്കില്‍ വരുന്ന അസംബ്ലി ഇലക്ഷന്‍ വരെ ജോസഫ് വിഭാഗം പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയായി തുടരും. നിയമസഭയില്‍ പി ജെ ജോസഫിന്റെ നേതൃത്വം അംഗീകരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാല്‍ സഭയില്‍ ഒന്നിച്ചുനില്‍ക്കാന്‍ ഇരുകൂട്ടര്‍ക്കും പ്രയാസമില്ല. ഒരേ മുന്നണിയിലായതിനാല്‍ വിപ്പ് ലംഘനത്തിന്റെ വിഷയവും ഉദിക്കുന്നില്ല.

മറിച്ച് പി ജെ ജോസഫിനാണ് വിജയമെങ്കിലും നിയമസഭയില്‍ ഇത് തന്നെയായിരിക്കും സ്ഥിതി. പരസ്പരം അയോഗ്യരാക്കാന്‍ ഇരുകൂട്ടരെയും യു ഡി എഫ് അനുവദിക്കില്ല.

 

 

kerala congress new pala ele
Advertisment